Headlines

കോട്ടയം പാമ്പാടിയിൽ ലോട്ടറി വില്‍പനക്കാരിക്ക് ലോറി ഇടിച്ച് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പാമ്പാടിയിൽ ലോട്ടറി വില്‍പനക്കാരിക്ക് ലോറി ഇടിച്ച് ദാരുണാന്ത്യം. കൂരോപ്പട പങ്ങട പവ്വത്ത് താഴത്തുമുറിവീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ഓമന(56)യാണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഓമനയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു അന്നാണ് വിവരം. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ തന്നെ ഓമനയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ ഓമനയുടെ മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ലും ഹെഡ് ലൈറ്റും തകര്‍ന്നിട്ടുണ്ട്. പാമ്പാടി പോലീസ് സ്ഥലത്തെത്തി കാര്‍ ഓടിച്ചയാളെ കസ്റ്റഡിയില്‍ എടുക്കുകയും കേസെടുക്കുകയും ചെയ്തു. ഓമനയുടെ ഭര്‍ത്താവ് രവീന്ദ്രനും…

Read More

ബി.പി അങ്ങാടി വലിയനേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു

തിരൂർ: ബി.പി അങ്ങാടി വലിയനേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. തിരൂർ ഏഴൂർ സ്വദേശിയായ ഇയാൾ പാചകക്കാരനാണ്. ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. ബി.പി. അങ്ങാടി വലിയനേർച്ചയുടെ സമാപന ദിവസമാണ് പാക്കത്ത് ശ്രീകുട്ടൻ എന്ന ആന ഇടഞ്ഞത്. നേർച്ചയ്ക്കിടെ ജാറത്തിന് മുൻപിൽ വെച്ച്…

Read More

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മീററ്റ്: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മീററ്റിലെ ലിസാരി ഗേറ്റ് മേഖലയിലാണ് സംഭവം. മാതാപിതാക്കളും മൂന്ന് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മൃതദേഹം വീടിനുള്ളിൽ തറയിൽ കിടക്കുന്ന നിലയിലും മക്കളുടെ മൃതദേഹങ്ങൾ കട്ടിലിന്റെ ഉള്ളിലെ സ്റ്റോറേജ് സ്പേസിൽ നിന്നുമാണ് കണ്ടെത്തിയത്. മുഹമ്മദ് മോയിൻ, ഭാര്യ അസ്മ, മക്കളായ അഫ്സ (8), അസീസ് (4), ആദിബ(1) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരങ്ങളിലെല്ലാം തലയില്‍ മാരകമായി പരുക്കേറ്റ നിലയിലാണെന്നാണ്…

Read More

ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് ദാരുണാന്ത്യം. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 55 വയസായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബസില്‍ വെച്ച് മധുവിന് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ ഇയാളെ ഉടനെ തന്നെ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ.എന്‍.റ്റി.യു.സി ബൈസണ്‍വാലി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു മധു. കഴിഞ്ഞ 30 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ്…

Read More

500 രൂപയ്ക്കു വേണ്ടിയുള്ള സഹോദരങ്ങളുടെ തർക്കത്തിനിടയിൽസഹോദരൻ അനുജനെ കുത്തി കൊലപെടുത്തി

മുംബൈ: താനെയിലെ കല്യാൺ ഏരിയയിൽ 500 രൂപയുടെ തർക്കത്തിനിടയിൽ യുവാവ് സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിൻ്റെ പോക്കറ്റിൽ നിന്ന് അനുജൻ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രകോപിതനായ പ്രതിയും…

Read More

മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ടുമരണം; കാര്‍ പൂര്‍ണമായി തകര്‍ന്നു

കണ്ണൂര്‍: മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുമരണം. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപമാണ് സംഭവം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ…

Read More

കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീണത്….

Read More

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന സംഭവം;ജാമ്യത്തിലിറങ്ങിയ മകൻ തൂങ്ങിമരിച്ചു

കാസർകോട്: ഗൾഫിൽ നിന്നും നാട്ടിലെത്തിയ മകൻ പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന സംഭവം,ജാമ്യത്തിലിറങ്ങിയ മകൻ തൂങ്ങിമരിച്ചു. കാസര്‍കോട് പള്ളിക്കര സ്വദേശിയായ പ്രമോദാണ് കിണറിലെ കപ്പിക്കയറിൽ തൂങ്ങി മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന് ജയിലിലായ ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തുടർന്ന് മുൻ ഭാര്യയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കിയത്. ഉദുമ നാലാംവാതുക്കലിലുള്ള മുന്‍ ഭാര്യാ വീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2024ലാണ് കേസിന്നാസ്പദമായ സംഭവം. ഏപ്രീല്‍ ഒന്നിന് പള്ളിക്കര സെന്‍റ് മേരീസ് സ്കൂളിന്…

Read More

ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് വീടിന് തീ പിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ പുലർച്ചെ ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് വീടിന് തീ പിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ പത്തംഗ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. സൗദിയിലെ ഹാഫിര്‍ അല്‍ ബത്തിനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. യെമന്‍ സ്വദേശികളാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.30നാണ് ദാരുണാപകടം ഉണ്ടായത്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്…

Read More

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ താത്കാലിക തൂൺ തകർന്നുവീണ് 15 കാരിക്ക് ദാരുണാന്ത്യം; കോൺട്രാക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ വി.വി പുരത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താത്കാലിക തൂൺ വീണ് 15കാരി മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കെട്ടിട നിർമാണത്തിൽ അനാസ്ഥ കണ്ടെത്തിയതോടെ കെട്ടിടത്തിന്റെ കോൺട്രാക്ടർ ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെട്ടിടത്തിന്റെ ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിൽ ചന്ദ്രശേഖറിന്റെ പ്രതികരണങ്ങൾ തൃപ്തികരമല്ലാത്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സന്ഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 106 (1) പ്രകാരമാണ് പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial