വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ഒന്നരവയസ്സുകാരി മരിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് ഒരുവയസ്സുകാരി വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ അപകടം. അയല്‍പക്കത്തെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഫാത്തിമ വീട്ടിനുള്ളിലേക്ക് കയറിപ്പോവുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ വരാന്തയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. അകത്തേക്കു പോയ കുട്ടിയെ കാണാതെ വന്നതോടെ ചെന്നുനോക്കുമ്പോഴാണ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന കുഞ്ഞിനെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി മറവുചെയ്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം…

Read More

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം;കുഴഞ്ഞു വീണ യുവതി മരിച്ചു

കോട്ടയം: ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ യുവതി മരിച്ചു. കിടങ്ങൂർ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്. കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറാണ് ഗീത. കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയുമായിരുന്നു. ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംസ്കാരം ഇന്ന്…

Read More

തൃശൂർ റെയിൽവേ സ്റ്റേഷനരികെ യുവാവിൻ്റെ മൃതദേഹം; കണ്ടെത്തിയത് കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പിൽ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നു രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമെ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു….

Read More

തിരുവനന്തപുരത്ത് ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീണു;നാലു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉഞ്ഞാലാടിക്കൊണ്ടിരുന്ന നാലുവയസുകാരൻ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് (നാല്) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ…

Read More

ട്രെയിനിൽ ഓടികയാറാൻ ശ്രമിച്ച യുവാവ് തെന്നി വീണു മരിച്ചു

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത് .ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍…

Read More

മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്‌സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.മകളുടെ മകളുടെ മൃതദേഹം…

Read More

ബംഗളൂരുവിലെ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ ഐസിയുവിൽ തീപിടിത്തമുണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൂരജ് ഐസിയുവിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

അമിത ജോലിഭാരം ജീവനെടുത്തു; ജോലി സമ്മർദം മൂലം ഹൃദയാഘാതമുണ്ടായി മരിച്ചത് 26 വയസുകാരി

അമിത ജോലി ഭാരം കൊണ്ട് മരണത്തിനിരയായി ഇരയായി കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍. ജോലിയിലെ സമ്മർദത്തെ തുടർന്നാണ് മകള്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. അന്നയുടെ അമ്മ കമ്പനിയുടെ മേലധികാരികൾക്ക് തുറന്ന കത്തയച്ചു. പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളിലാണ് അന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.പൂനെയിലെ ഇ വൈ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ 26 വയസുകാരി അന്ന ജൂലൈ 20 -നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമിത ജോലി…

Read More

പാചകവാതക സിലിണ്ടർ ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കൊല്ലം: പാചകവാതക സിലിണ്ടർ  ചോര്‍ന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയ ഇവര്‍ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരണം…

Read More

എട്ടാം ക്ലാസ് വിദ്യാർത്ഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു

തിരുവനന്തപുരം: എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയായിരുന്നു അപകടം. വൈകിട്ട് ആറേകാലോടെയാണ് അപകടം. എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ എനോഷ് വലിയ തിരയില്‍പെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തുന്നത് കണ്ട കൊച്ചുതോപ്പ് സ്വദേശികളായ ഫിജി,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial