ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരള്‍ ലഭ്യമല്ലാത്തതിനാല്‍ അർച്ചനയുടെ കരള്‍ ഭാഗം നല്‍കുകയായിരുന്നു. 12 ദിവസം മുമ്ബാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നത്. കരള്‍ സ്വീകരിച്ചയാള്‍ സുഖമായിരിക്കുന്നു. അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ…

Read More

ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമൽ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലവും ആഘോഷിക്കാൻ അച്ഛന്റെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനു ഒടുവിലാണ് കുട്ടിയെ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കണ്ടെത്തിയത്. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ ഒരാൾ മരിച്ച നിലയിൽ; മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എസ് എൻ ജംഗ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരനാണ്…

Read More

പ്രശസ്ത തെന്നിന്ത്യൻ നടി എ.ശകുന്തള അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി എ.ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. ബംഗളുരുവിൽ ആണ്‌ അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ,മലയാളം ഭാഷകളിലായി 600ലേറെസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായി തിളങ്ങിയശേഷം ആണ്‌ സിനിമയിൽ എത്തിയത്.1970ൽ പുറത്തിറങ്ങിയ CID ശങ്കർ ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. തുടർന്ന് CID ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയചിത്രങ്ങളിൽ വേഷമിട്ടു. അവസാന കാലത്ത് സീരിയലുകളിലും സജീവം ആയിരുന്നു.

Read More

പൂന്തുറയിൽ പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14 കാരൻ മുങ്ങിമരിച്ചു

തിരുവനന്തപുരം പൂന്തുറയിലുള്ള പനത്തുറ പൊഴിയിൽ കുളിക്കാനിറങ്ങി മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു മുങ്ങിമരിച്ചു.അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് (14) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. ശ്രീഹരിയുടെ ബന്ധുവായ ശ്രീക്കുട്ടി (17) ആണ് പൊഴിയിൽ മുങ്ങി താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. പൂന്തുറ പോലീസും ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.ശ്രീഹരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെങ്ങാനൂർ…

Read More

പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ : പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി കല്ലുവെട്ടുകുഴിയിൽ സുബ്രഹ്മണ്യൻ എന്ന ചെന്നൈ ബാബുവിന്റെ മകൾ  സുസ്മിത(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.     താനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി  പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.അമ്മ സുശീല,സഹോദരൻ സുഭാഷ്.

Read More

മാധ്യമ പ്രവർത്തക പി എസ് രശ്മി അന്തരിച്ചു; ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു.

കോട്ടയം:ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്‌മി (38)അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപാപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ) സനൂപ് സഹോദരി ഭർത്താവുമാണ്. ശവസംസ്കാരം തിങ്കളാഴ്‌ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ….

Read More

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു.

കാസർകോട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ(69), ഏയ്ഞ്ചൽ(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.കല്യാണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ എത്തിയത്. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

Read More

തീറ്റ മത്സരത്തിനിടെ ഇഡ്‌ഡലി തൊണ്ടയിൽ കുടുങ്ങി; അൻപതുകാരന് ദാരുണാന്ത്യം

പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി മധ്യവയസ്‌കൻ മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial