
ക്ഷീരസംഘം സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവിന്റെ അനുജന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെളിക്കച്ചാല്‍ ക്ഷീരോല്പാദക സഹകരണസംഘം സെക്രട്ടറിയും നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിനിയുമായ സന്ധ്യ(36)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകീട്ടാണ് സന്ധ്യയും ഭര്‍ത്താവ് വിശാഖും ഇളയമകനും ഭര്‍തൃസഹോദരന്റെ വീട്ടിലെത്തിയത്. സാമ്പത്തികതര്‍ക്കവുമായി ബന്ധപ്പെട്ട് ഇവിടെ ചില ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുന്നു. ശേഷം സന്ധ്യ ഉറങ്ങാനായി പോയി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഭര്‍ത്താവ് നോക്കിയപ്പോളാണ് സന്ധ്യയെ സീലിങ് ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയില്‍…