Headlines

ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ;ദുരൂഹത ആരോപിച്ച് കുടുംബം

കൽപറ്റ: കൽപറ്റയിൽ ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ. എമിലി സ്വദേശി കായിക്കര മാജിത ഫർസാനയെയാണ് (34) മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് : സലിം

Read More

തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ആറരോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അത്തനാസ്, അരുൾദാസ്, ബാബു എന്നിവർക്കാണ് വള്ളം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റത്.

Read More

മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

മലപ്പുറം: തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ വീണുമരിച്ചു. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്.

Read More

ഫുട്‌ബോൾ കളിക്കിടെ ബോൾ കൊണ്ട് പരിക്കേറ്റ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: ഫുട്ബാൾ കളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മാധവ് ആണ് മരിച്ചത്. സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആണ്. ശനിയാഴ്ച വെെകിട്ട് തൃശൂർ പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം. കളിക്കിടെ ബോൾ കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് ആയിരുന്നു മാധവിന് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് അന്തരിച്ചു

മലപ്പുറം: മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്. കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി…

Read More

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

നെടുമങ്ങാട് : പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര്‍ ചരുവിളാകം അനു ഭവനില്‍ ജയ്‌നിയാണ് മരിച്ചത്. രണ്ടരമാസം മുമ്പ് വളര്‍ത്തുനായ ജയ്‌നിയെ കൈയില്‍ മാന്തുകയും മകളെ കടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജയ്‌നി അത് കാര്യമാക്കിയില്ല. മകള്‍ ചികിത്സ തേടി വാക്‌സിന്‍ എടുക്കുകയും ചെയ്തു.മൂന്ന് ദിവസം മുമ്പാണ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെയ്‌നി ആശുപത്രിയില്‍ എത്തിയത്. അസ്വസ്ഥതകള്‍ കടുത്തതോടെ പേ വിഷബാധ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.മലബാർ ലൈവ് ന്യൂസ്‌.ഒരു മാസം മുമ്പ്…

Read More

ആലപ്പുഴയിൽ മധ്യവയസ്‌കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ടി എസ് സജുവാണ് (52) മരിച്ചത്. സജുവിന്‍റെ മാതാവ് രാത്രിയിൽ ബന്ധു വീട്ടിലാണ് കിടക്കുന്നത്. ഇവർ ശനിയാഴ്ച രാവിലെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് സൗത്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ ഡൈനിങ് ടേബിളിൽ മദ്യകുപ്പിയും അഞ്ച് ഗ്ലാസുകളുമുണ്ടായിരുന്നു. ടേബിളിന് സമീപം നാലഞ്ച് കസേരകളും നിരത്തിയിട്ടിരുന്നു. സ്ഥിരം മദ്യപിക്കുന്ന സ്വഭാവക്കാരനായ സജുവിനൊപ്പം മറ്റാരെങ്കിലും മദ്യപിക്കാനെത്തിയെന്ന സംശയമുണ്ട്. വിരലടയാള വിദഗ്ധരെത്തി മേശപ്പുറത്തിരുന്ന ഗ്ലാസുകൾ പരിശോധിച്ചു….

Read More

തുമ്പ ചെടി തോരൻ കഴിച്ചു;ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു.

ആലപ്പുഴ: ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Read More

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം.

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിർത്താനൊരുങ്ങിയ ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മൻസൂർ കാൽ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു.

Read More

കായലിൽ ഒഴുക്കിൽപെട്ട് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. പനങ്ങാട് വിഎച്ച്‌എസ്‌എസ് വിദ്യാർഥിനിയാണ് ഫിദ. നീണ്ട 12 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മത്സത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. രാവിലെ 6.30ന് ഭക്ഷണാവശിഷ്ടം കളയാൻ കായലിൽ ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിൽ ആഴവും അടിയൊഴ്ക്കും ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. സ്കൂബ സംഘവും ഫയർഫോഴ്സും രാവിലെ മുതൽ സംയുക്തമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial