Headlines

വർക്കലയിൽ ട്രെയിനിൻ്റെ ഡോർ തട്ടി പുറത്തേക്ക് വീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഇടവയില്‍ വെച്ച് വേണാട് എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോര്‍ തട്ടി ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു. മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു കൊട്ടിയം ഗോകുലത്തില്‍ ഷാജി – ബിനി ദമ്പതികളുടെ മകള്‍ ഗൗരി ബി ഷാജി (16). പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കോട്ടയം മാന്നാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്….

Read More

കോളേജ് അധ്യാപകനെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി, ആന്തരികാവയങ്ങൾ പുറത്തുവന്ന നിലയിൽ

      കൊച്ചി: കോളേജ് അധ്യാപനെ മരിച്ച നിലയിൽ കണ്ടെത്തി. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ ( 41) നെയാണ് ഇന്നലെ വൈകിട്ട് 5.30 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസർ ആണ് ചന്ദ്രലാൽ. വയറ് കീറിയ നിലയിലുള്ള മൃതദേഹം അയൽവാസിയായ സ്ത്രീയാണ് കണ്ടത്. രണ്ടാഴ്ചയായി ചന്ദ്രലാൽ ലീവിലായിരുന്നു….

Read More

കോട്ടയം  ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞുവീണു മരിച്ചു.

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോ ബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു.42 വയസായിരുന്നു.കോട്ടയം മാർക്കറ്റിൽ  വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം.യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കവിതയാണ് ഭാര്യ.മൂന്ന് മക്കൾ ഉണ്ട്.മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Read More

സ്കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

Read More

തൃക്കാക്കരയിൽ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: തൃക്കാക്കരയിലെ ഉണിച്ചിറയിൽ സ്വകാര്യ ഫ്ളാറ്റിലെ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

         വർക്കല : വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം ചേന്നന്‍കോട് സ്വദേശി മണിലാലിനെയാണ് കുടുംബ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ട് ദിവസമായി മണിലാല്‍ അവധിയിലായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Read More

മലപ്പുറത്ത് അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മലപ്പുറം:പൊന്നാനിയിൽ അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വടക്കേക്കാട് സ്വദേശിനി ബീവി കെ ബിന്ദു ആണ് മരിച്ചത്. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആണ് ബിന്ദു. ഉച്ചയോടെ സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ബുധനാഴ്ച രാവിലെ 9 ന് വടക്കേക്കാട് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

കൊച്ചി: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ ആയിരുന്നു മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. . ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും. വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്ബിജു തോമസ് (സീനിയർ ഡയറക്ടർ…

Read More

പന്തളത്ത് പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു.

പത്തനംതിട്ട: പന്തളം കൂരമ്പാലയില്‍ ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പന്നിക്ക് വെച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം.കര്‍ഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കര്‍ഷകനും അയല്‍വാസിയുമായ ചന്ദ്രശേഖരന്‍ ഓടിയെത്തിയത്. പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ ഇലക്ട്രിക് കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അടൂര്‍…

Read More

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. കാർ യാത്രികാരായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial