Headlines

മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു

കോട്ടയം: ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാല്‍ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു നാലാം ക്ലാസുകാരന്‍ സുല്‍ത്താന്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുല്‍ത്താനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു

Read More

നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ 36 വയസുള്ള ഷിഹാബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു.ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി 40 വയസുള്ള സുബൈറും ഒഴുക്കില്‍ പെട്ടിരുന്നു.നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ…

Read More

ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു

കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണു മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആൽഫിമോൾ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരൻ അലക്സ് വർഗീസ്.

Read More

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് അപകടം; അടിമാലിയിൽ യുവാവിന് ദാരുണാന്ത്യം

അടിമാലി: ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മുട്ടുകാട് കാക്കാക്കട പൊന്മലശേരിൽ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ആണ് അപകടം. അനന്തു സഞ്ചരിച്ച ബൈക്ക് ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവന്നിരുന്ന അനന്തു ബൈസൺവാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു…

Read More

സ്കൂട്ടറിൽ കാർ തട്ടി, പിന്നാലെ ശരീരത്തിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം വാഴക്കുളത്ത് പിക്കപ്പ് വാൻ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി റെയ്‌സ ഫാത്തിമ (20) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു കാർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണു; മലപ്പുറത്ത് 51 കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെല്ലാര്‍ സ്വദേശി അഴകുറ്റിപ്പറമ്പില്‍ കൃഷ്ണന്‍ (51) ആണ് മരിച്ചത്. തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. കൃഷിപ്പണിക്കിടെയായിരുന്നു അപകടം മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ടു. മീന്‍പിടിച്ച ബോട്ട് കടലില്‍ ഉപേക്ഷിച്ച് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. 50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 50 പേരും സുരക്ഷിതരായി കരയിലെത്തി. വാണിയമ്പലത്ത് ജിഎസ് എസ് സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരം വീണു. കുട്ടികള്‍ ബസിലേക്ക്…

Read More

രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിൽ കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്,മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. പന്നിശല്യമുള്ളതിനാൽ രക്ഷനേടാൻ വയലിൽ സ്ഥാപിച്ച കമ്പിയിൽ നിന്നാണ് മുഹമ്മദ് അഷ്റഫിന് ഷോക്കേറ്റത്.രാവിലെ പതിവുപോലെ കൃഷിയിടത്തിലേക്കിറങ്ങിയതാണ് മുഹമ്മദ് അഷ്റഫ്. ഏക്കർ കണക്കിന് വയലിലാണ് അഷ്റഫിന്റെ ചേന കൃഷി. ഉച്ച കഴിഞ്ഞിട്ടും അഷ്റഫ് തിരികെ വീട്ടിൽ എത്താതായതോടെ മകൻ മുഹമ്മദ് അമിനും മകളും തിരക്കി ഇറങ്ങി. പിതാവിനെ തിരക്കി മക്കൾ വയലിൽ എത്തിയപ്പോഴാണ് അഷ്റഫ് വയലിൽ വീണു കിടക്കുന്നത്…

Read More

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 31 വയസായിരുന്നു.എഐവൈഎഫ് യുവതി സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, ജില്ല യുവതി സബ് കമ്മിറ്റി ജോയിൻ്റ് കൺവീനർ,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ചുമതല എന്നീ  നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. തൂങ്ങിയ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിൻറെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ടാങ്ക്കുടിക്കും ചെമ്പകത്തൊഴുകുടിക്കും ഇടയ്ക്കുള്ള വഴിയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണനെ തട്ടിയിട്ട ശേഷം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരത്തി ഓടിച്ചത്. കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial