Headlines

ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു.

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾ ഇന്ന് പകൽ 11 മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവർ ഇറങ്ങിയത്. 12 മണിയോടെ ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ…

Read More

ആലുവയിൽ യുവതി പെരിയാറിൽ ചാടി മരിച്ചു

ആലുവ: ആലുവയിൽ യുവതി പെരിയാറിൽ ചാടി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നും ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്. കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നും യുവതി പെരിയാറിലേക്ക് ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്

Read More

ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു

കോട്ടയം: ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് മരിച്ചത്. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയമുണ്ടായത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

തമാശയ്ക്ക് അടിപിടി ഉണ്ടാക്കി രണ്ട് വിദ്യാർത്ഥികൾ മരണപെട്ടു

ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ പേയിങ് ഗസ്റ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ താഴേക്ക് വീണ് മരിച്ചു. ബിബിഎ വിദ്യാർത്ഥികളായ ഇഷാൻ, ഹർഷ് എന്നിവരാണ് മരിച്ചത്. സംഭവം സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചത് പുല‍ർച്ചെ 1.10ഓടെയാണ്. കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വിദ്യാർത്ഥികൾ താഴെ വീണു മരിച്ചു എന്നാണ് കെഎൻകെ മാർഗ് പൊലീസ് സ്റ്റേഷനിൽ ആദ്യം വിവരം ലഭിച്ചത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് പേയിങ് ഗസ്റ്റുകളായി ഒരു മുറിയിയിൽ താമസിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ മുറിയിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു…

Read More

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരിച്ചത്. മലപ്പുറം മമ്പാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് എംഇഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഫിദ. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു

Read More

മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂർ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ബന്ധുക്കൾ രാജേന്ദ്രനെ അവസാനമായി കണ്ടത്. പോലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തുകയാണ്.

Read More

ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി നെടുമങ്ങാട് വഞ്ചുവത്ത് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നമിത (19)യേയാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

ലക്ഷദ്വീപിലെ ദ്വീപിൽ വിനോദയാത്രക്ക് എത്തി, കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു; ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാദാബ്. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു

Read More

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടര്‍ യാത്രക്കാരൻ ഡിവൈഡറിന് സമീപത്ത് വെച്ച് സ്കൂട്ടര്‍ വലത്തോട്ട് തിരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്‍റെ പിൻചക്രവും നേഹയുടെ ശരീരത്തിലിടിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial