Headlines

മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മലപ്പുറം: മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ ആണ് മരിച്ചത്. 24 വയസായിരുന്നു. താനൂർ സ്വദേശിയുടെ ഉടമസ്തഥയിലുള്ള അൽ അംജദ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം. ഫൈബർ വള്ളങ്ങൾക്കിടിയൽപ്പെട്ട് യൂസഫിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം…

Read More

ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ

എറണാകുളം: ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തിൽ പുതിയകാവ് സ്വദേശി വിജിൽ കുമാറാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ഓടിച്ച ബൈക്ക് കനാലിലേക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ഷാനി മരിച്ചത്. മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം…

Read More

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബെംഗ്ലൂരു: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) യാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

ഗിനിയിൽ‌ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു

കൊണെക്രി: ഗിനിയിൽ‌ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറെകോരയിലാണ് ഫുട്ബോൾ മത്സരത്തിനിടെ രണ്ട് ടീമുകളുടെയും ആരാധകർ ഏറ്റുമുട്ടിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷമുണ്ടാത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമാണ് എൻസെറെകോര. നഗരത്തിലെ മോർച്ചറികളെല്ലാം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായാ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ആശുപത്രി വരാന്തകളും ജഡങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എത്രപേർ…

Read More

കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ സിനിമ നിർമ്മാതാവ്;മനു പത്മനാഭൻ നായർ അന്തരിച്ചു

പാലക്കാട് : കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ സിനിമ നിർമ്മാതാവ്, മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂര് നിന്നുള്ള യാത്രയ്ക്കിടയിൽ ബസ് പാലക്കാട് എത്തിയപ്പോഴായിരുന്നു കുഴഞ്ഞ് വീണത്.. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. കുഴഞ്ഞു വീണ ഉടൻ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.

Read More

കണ്ണൂരിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

      ചെറുപുഴ : കണ്ണൂർ ചെറുപുഴയിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഓട്ട മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14 കാരനു ദാരുണാന്ത്യം

ലഖ്‌നൗ: സ്കൂളിലെ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗർ ജില്ലയിൽ സിറൗളി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. മോഹിത് ചൗധരി എന്ന പതിന്നാലുകാരനാണ് സ്കൂളിലെ കായിക മത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഴഞ്ഞുവീണുകയും ചെയ്തു. ഒട്ടുംവൈകാതെ സമീപ്ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരണംസംഭവിക്കുകയായിരുന്നു. ഡിസംബർ ഏഴിനാണ് സ്കൂളിലെ കായികമത്സരം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മോഹിത്തിന്റെ അച്ഛൻ മരണപ്പെട്ടിരുന്നുവെന്ന്…

Read More

തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം

കണ്ണൂർ: തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ‌ (10) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ ജെസിബി ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ. എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു.പി സ്കൂളിലെ…

Read More

തണുപ്പകറ്റാൻ കത്തിച്ച വിറകിൽ നിന്നുള്ള പുക ശ്വസിച്ച് സൗദിയിൽ മലയാളി അന്തരിച്ചു

അബഹ: തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് സൗദിയിൽ മലയാളി മരിച്ചു. അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. 14 വർഷമായി പ്രവാസിയായ അസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മോയ്‌ദീൻകുട്ടി. ആയിഷയാണ് മാതാവ്. ഭാര്യ: ഷെറീന. മുഹ്‌സിൻ, മൂസിൻ എന്നിവർ മക്കളാണ്

Read More

കൊല്ലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ  യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ വരാവൽ – തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിൻ നിന്നിറങ്ങുമ്പോൾ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയിൽ കേരളവിഷൻ കേബിൾ ഡിസ്ട്രിബ്യൂഷൻ ജീവനക്കാരാനായിരുന്നു അശോക് കുമാർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial