Headlines

ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം. പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയനിക്കാട് പുന്നോളിക്കണ്ടി 25കാരനായ അര്‍ഷാദിനെയാണ്, കൊപ്ര ബസാറിന് സമീപത്തെ മയക്കുമരുന്ന് സംഘങ്ങളുടെ താവളമായ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്:…

Read More

പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു…

Read More

മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ച യുവാവിന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശിയായ കല്ലുവേലി പറമ്പിൽ ജോബി (40) നാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.പ്രതാപിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നത് ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ് .ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി ആംബുലൻസ് കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു….

Read More

അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബീച്ചിന് സമീപം പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്. അമിതമായ ലഹരി മരുന്നു ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ കേന്ദ്രം ആണിതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Read More

വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കിള്ളി പങ്കജകസ്തൂരി ആശുപത്രിക്കടുത്ത് താമസിക്കുന്ന ദർശൻ ആണ് മരിച്ചത്. 38 വയസായിരുന്നു. കാട്ടാക്കടയിൽ അറിയപ്പെടുന്ന ക്യാമറമാനായിരുന്നു ദർശൻ. വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ സുഹൃത്തുക്കളെത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് വായിൽ നിന്ന് നുര വന്ന് അവശനിലയിൽ കട്ടിലിൽ കിടക്കുന്ന ദർശനെയാണ്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ഇവൻ്റുകൾ നടത്തുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു

Read More

ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് ഒരുങ്ങവേയാണ് ചാലിൽ മൊയ്തീൻ (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്‌കാരം. എല്ലാവരും പള്ളിയിൽ കയറിക്കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം…

Read More

ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ (20) യാണ് മരിച്ചത്. സ്ഥാപനത്തിലെ ക്യാഷ്യറായിരുന്നു പ്രിയ. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർകീറ്റിനെ തുടർന്നാണ് തീപടർന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ…

Read More

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട്‌ മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ര്‍ട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു.

പനമരം: വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാൾ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

Read More

സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 54 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു മരണം. ഏറെനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പഥേര്‍ പാഞ്ചാലിയില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. 14 വയസിൽ  പാഥേര്‍ പഞ്ചാലിയിലൂടെയാണ് ഉമ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉമ സത്യജിത് റേയുടെ കണ്ണില്‍ പതിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. സിനിമ ആഗോളതലത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial