Headlines

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു.

Read More

ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

      ആലപ്പുഴ : ഒന്നര വയസ്സുള്ള കുഞ്ഞുമായി  പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. 39 കാരൻ ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിലാണ് സംഭവം. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്. വോളിബോൾ കളിയ്ക്കു ശേഷം ചായ കുടിക്കവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു

Read More

ഡൽഹിയിലെ ആർമി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്ന് അബദ്ധത്തിൽ താഴെവീണ് പരിക്കേറ്റ സൈനികന്‍ മരിച്ചു

കോഴിക്കോട്: ഡൽഹിയിലെ ആർമി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്ന് അബദ്ധത്തിൽ താഴെവീണ് പരിക്കേറ്റ സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്‍ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി സജിത്ത് (43) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ദില്ലിയില്‍ ഡിഫെന്‍സ് സര്‍വീസ് കോര്‍പ്‌സ് അംഗമായിരുന്നു. ആര്‍മി ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഡൽഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയില്‍ എത്തിക്കുമെന്ന്…

Read More

പത്തനംതിട്ടയിലെ പതിനേഴുവയസുകാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ പതിനേഴുവയസുകാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. മരിച്ച വിദ്യാർത്ഥിനി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന സൂചന പോലീസിന് ലഭിച്ചു. കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കും. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളെടുക്കുന്ത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎൻ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കേസിൽ ഇന്നലെ പോക്സോ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു….

Read More

കളിക്കുന്നതിനിടെ നാലു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു

ഒറ്റപ്പാലം : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് ഇന്ന് രാവിലെ 11.15ഓടെയാണ് സംഭവം. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിലാണ് മരിച്ചത്. കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. വീട്ടുകാരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ലോഡ്‌ജിൽ മുറിയെടുത്ത യുവതിയെ മരിച്ച നിലയിൽ ; ഒപ്പമുണ്ടായിരുന്ന യുവാവ് കടന്ന് കളഞ്ഞു

കോഴിക്കോട് : കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി എത്തിയതെന്നാണ് വിവരം. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ടുവരാമെന്ന് പറഞ്ഞ് യുവാവ് ഇന്നലെ രാത്രി പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നു. ഇന്നാണ് യുവതിയെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പോലീസ് പറഞ്ഞു.മൃതദേഹത്തിൽ പുറത്ത് പരുക്കുകളൊന്നും…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച നിലയിൽ

  തൃശൂർ: ഇരട്ടക്കൊലപാതകകേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരൻ മരിച്ചു. ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട എറണാകുളം എരണുനെല്ലൂര്‍ കല്ലേൂര്‍കാട് ലക്ഷമി കോളനിയില്‍ മാന്‍കൂട്ടില്‍ വീട്ടില്‍ രാമന്‍ (64) ആണ് മരിച്ചത്.ഹ്യദയാഘാതം മൂലം തൃശൂർ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആന പാപ്പന്‍ ആയിരുന്ന ഇയാള്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇവിടെ നിന്നും ഇക്കഴിഞ്ഞ 15 ന് ആണ് വിയ്യൂര്‍ സെന്‍ട്രല്‍…

Read More

യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും…

Read More

കുന്നംകുളത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കുന്നംകുളം : ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ  രാജിയാണ് (52) മരിച്ചത്.കുന്നംകുളം പാറേമ്പാടത്ത് ഇന്ന് രാവിലെ 7.25 നാണ് അപകടം നടന്നത്. മകനുമൊത്ത് സ്കൂട്ടറിൽ വരുമ്പോൾകെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.അപകടത്തിൽപ്പെട്ട ബസ് നിർത്താതെ പോയി കോഴിക്കോട് തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടം ഉണ്ടാക്കിയ ബസ് പോലീസ് തിരിച്ചറിഞ്ഞു. തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് ബസ് എത്തിക്കാനുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial