Headlines


ക്ലബ്ബിൽ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഇടുക്കി: ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല

Read More

കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണു, നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന്‍ മരിച്ചു

പത്തനംതിട്ട: കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി 60കാരൻ മരിച്ചു. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് നെടുമൺകാവിലാണ് അപകടമുണ്ടായത്. നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ ജയിംസ് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന, മക്കൾ: നേഹ അന്ന, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.

Read More

ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്. പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.

Read More

റാസൽഖൈമയിൽ മലയാളി യുവാവ് മലമുകളിൽ നിന്നും വീണു മരിച്ച നിലയിൽ

റാസൽഖൈമ: അവധിയാഘോഷിക്കാനായി റാസൽഖൈമ ജെബൽ ജെയ്സ് മലയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തോട്ടട വട്ടക്കുളം മൈഥിലി സദനത്തിൽ രമേശൻ–സത്യ ദമ്പതികളുടെ മകൻ സായന്ത് മധുമ്മലിനെയാണ് മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32വയസായിരുന്നു. ദുബായിലെ ഓട്ടോ വർക് ഷോപ്പിലാണ് സായന്ത് ജോലി ചെയ്യുന്നത്. സായന്തും കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും യുഎഇയുടെ 53–ാം ദേശീയദിന(ഈദുൽ ഇത്തിഹാദ്)ത്തോടനുബന്ധിച്ച് അവധി ദിവസമായതിനാൽ ഞായറാഴ്ച വൈകിട്ടോടെയാണ് വിനോദ സഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ…

Read More

ഉൾവനത്തിലെ കുപ്പമലയിൽ യുവതി കാൽവഴുതി പാറകുഴിയിലേക്ക് വീണു മരിച്ചു

മലപ്പുറം: നെടുങ്കയം ഉൾവനത്തിലെ കുപ്പമലയിൽ ചോലനായ്ക്ക യുവതി കാൽവഴുതി പാറക്കുഴിയിലേക്ക് വീണ് മരിച്ചു. കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിയുന്നത് തിങ്കളാഴ്ചയാണ്. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതായാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനുമടക്കമുള്ളവർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തിയത്. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ…

Read More

പുഷ്പ 2പ്രീമിയർഷോ കാണാനെത്തിയ യുവതി തിക്കിലുംതിരക്കിലും പെട്ടു മരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി മരിച്ച യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി 39 കാരിയായ രേവതി യാണ് മരിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. ഭർത്താവ് ഭാസ്കറും 9ഉം 7ഉം വയസുള്ള മക്കൾ തേജും സാൻവിയും ആശുപത്രിയിൽ ചികിത്സയിലാണ്. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം…

Read More

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി;സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ

ഡൽഹി: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ എക്‌സിക്യൂട്ടീവായ യുവാവിന്റെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്. ഡൽഹിയിലെ പാലം വിഹാർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടത്. എച്ച്ഐവി ബാധിതനായ യുവാവിന് ശരീരത്തിൽ കത്തി കൊണ്ട് നിരവധി മുറിവുകൾ ഏറ്റിട്ടുണ്ടെന്നും 25കാരൻ്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. യുവാവിന്റെ ഫോണും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. നവംബർ 25ന് ദ്വാരക സെക്ടർ 23…

Read More

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു;ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചതിന് പിന്നാലെ ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണവുന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒന്നര വർഷമായി ഭാര്യ ആതിരയുമായി പിണങ്ങി താമസിക്കുകയാണ് വിഷ്ണു. നാല് വയസുള്ള ഒരു മകനുണ്ട്. മകനെ ഏൽപ്പിക്കാൻ ഭാര്യവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടയിൽ ഭാര്യയുമായി ആദ്യം തർക്കമുണ്ടായി. പിന്നീട്…

Read More

തമിഴ് സീരിയൽ താരം യുവരാജ് നേത്രൻ അന്തരിച്ചു

ചെന്നൈ: തമിഴ് സീരിയൽ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. തമിഴിൽ ഹിറ്റായ നിരവധി സീരിയലുകളിൽ യുവൻരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 25 വർഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത് കരിയറിന്റെ തുടക്ക കാലത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലാണ് യുവൻരാജ് തിളങ്ങിയത്. ചില തമിഴ് ചിത്രങ്ങളിൽ സഹനടനായും വേഷമിട്ടു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന…

Read More

ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി യുവസൈനികന് ദാരുണാന്ത്യം.

ശ്രീനഗർ: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി യുവസൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. സത്നാം സിംഗ് (24) ആണ് മരിച്ചത്. കിഷ്‌ത്‌വാർ ജില്ലയിൽ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം ദാരുണമാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൌനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial