മുന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

തിരുവനന്തപുരം: ഫു്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അന്ത്യം.സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്.മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍,…

Read More

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

       വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)നെയാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. അന്വേഷണത്തില്‍ ഇവരുടെ ചെരിപ്പ് പരിയാരം മൂഴിക്കകടവില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് അന്നമനട പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

Read More

വിമാനം തകര്‍ന്നു; മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ മരിച്ചു

      വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ(51) അടക്കം ഒമ്പത് പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം വനത്തില്‍ കണ്ടെത്തിയെന്നും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ലെന്നും മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു. ‘വിമാനം കണ്ടെത്തി, നിങ്ങളെ എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് അതിയായ ദുഖമുണ്ട്, ഇത് ഒരു ഭീകരമായ ദുരന്തമായി മാറിയിരിക്കുന്നു,’ മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര മാധ്യമങ്ങളോട് പറഞ്ഞു. മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ്…

Read More

ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി 60 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം തോട്ടിയുപയോഗിച്ച് തേങ്ങയിടുന്നതിനിടെ

തിരുവനന്തപുരം: തേങ്ങയിടുന്നതിനിടെ ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പുതോട്ടി വാങ്ങി ടെറസിൽ നിന്നുകൊണ്ട് തേങ്ങയിട്ടു. തുടർന്ന് തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി മകളോടൊപ്പം ചെന്നൈയിൽ ആയിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം…

Read More

തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ് സംഭവം.തൃപ്രങ്ങോട് കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന്‍ മകന്‍ ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുട്ടമാക്കിൽ…

Read More

ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. പിലാത്തറയിൽ ദേശിയപാതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിലാണ് യുവാവ് വീണത്. കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എം.ജി.എം കോളേജ് കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു

Read More

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; കുന്നംകുളത്ത് മർദ്ദനമേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ കുന്നംകുളത്ത് അഞ്ഞൂരിൽ യുവാവ് മരിച്ചു. അഞ്ഞൂർ സ്വദേശി സ്വദേശി (29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്. വൈകീട്ടാണ് അപകടം ഉണ്ടായത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

Read More

ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വാളകം അമ്പലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്സാണ്ടര്‍ ലൂക്കോസ്(48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഈസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ അലക്സാണ്ടര്‍ ലൂക്കോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലില്‍ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം…

Read More

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയി; ഗുരുതരാവസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial