Headlines

തിരുവനന്തപുരത്ത് ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീണു;നാലു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉഞ്ഞാലാടിക്കൊണ്ടിരുന്ന നാലുവയസുകാരൻ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് (നാല്) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ…

Read More

ട്രെയിനിൽ ഓടികയാറാൻ ശ്രമിച്ച യുവാവ് തെന്നി വീണു മരിച്ചു

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത് .ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍…

Read More

മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്‌സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.മകളുടെ മകളുടെ മൃതദേഹം…

Read More

ബംഗളൂരുവിലെ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ ഐസിയുവിൽ തീപിടിത്തമുണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൂരജ് ഐസിയുവിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

അമിത ജോലിഭാരം ജീവനെടുത്തു; ജോലി സമ്മർദം മൂലം ഹൃദയാഘാതമുണ്ടായി മരിച്ചത് 26 വയസുകാരി

അമിത ജോലി ഭാരം കൊണ്ട് മരണത്തിനിരയായി ഇരയായി കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍. ജോലിയിലെ സമ്മർദത്തെ തുടർന്നാണ് മകള്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. അന്നയുടെ അമ്മ കമ്പനിയുടെ മേലധികാരികൾക്ക് തുറന്ന കത്തയച്ചു. പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളിലാണ് അന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.പൂനെയിലെ ഇ വൈ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ 26 വയസുകാരി അന്ന ജൂലൈ 20 -നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമിത ജോലി…

Read More

പാചകവാതക സിലിണ്ടർ ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കൊല്ലം: പാചകവാതക സിലിണ്ടർ  ചോര്‍ന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയ ഇവര്‍ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരണം…

Read More

എട്ടാം ക്ലാസ് വിദ്യാർത്ഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു

തിരുവനന്തപുരം: എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയായിരുന്നു അപകടം. വൈകിട്ട് ആറേകാലോടെയാണ് അപകടം. എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ എനോഷ് വലിയ തിരയില്‍പെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തുന്നത് കണ്ട കൊച്ചുതോപ്പ് സ്വദേശികളായ ഫിജി,…

Read More

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരള്‍ ലഭ്യമല്ലാത്തതിനാല്‍ അർച്ചനയുടെ കരള്‍ ഭാഗം നല്‍കുകയായിരുന്നു. 12 ദിവസം മുമ്ബാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നത്. കരള്‍ സ്വീകരിച്ചയാള്‍ സുഖമായിരിക്കുന്നു. അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ…

Read More

ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമൽ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലവും ആഘോഷിക്കാൻ അച്ഛന്റെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനു ഒടുവിലാണ് കുട്ടിയെ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കണ്ടെത്തിയത്. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial