മഴക്കെടുതിയില്‍ സംസ്ഥാനം; ഹരിപ്പാട് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

ആലപ്പുഴ: വെള്ളക്കെട്ടില്‍ വീണ് ഹരിപ്പാട് മുട്ടത്ത് വയോധികൻ മരിച്ചു. ചേപ്പാട് മുട്ടം പറത്തറയില്‍ ദിവാകരന്‍ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മ‍ൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മഴക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കനത്തമഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിൽ സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവിറക്കിയിരുന്നു. നിരോധനം കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ്, ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ഹൗസ്…

Read More

കനത്ത മഴയിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രയ്ക്കിടയിൽ ബാക്ക് സീറ്റിൽ ഇരുന്ന യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല( 60) ആണ് മരിച്ചത്.കനത്ത മഴയെത്തുടർന്ന് ബൈക്ക് തെന്നി വീഴുകയായിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി. നിർത്താതെ…

Read More

കുളത്തിൽ കുളിക്കുന്നതിനിടെ മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കുളത്തിൽ കുളിക്കുന്നതിനിടെ മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കർ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. പ്രദേശവാസികളും ഫയർ ഫോഴ്സുമടക്കം എത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഷാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Read More

പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

ലാഹോർ: പാകിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം. 20 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ ബേസിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റെയിലേക്ക് ടുർബത്തിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്….

Read More

ഡൽഹിയിൽ കടുത്ത ചൂട്; മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

ന്യൂഡൽഹി: കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. ഉത്തംനഗർ ഹസ്ത്‌സാലിൽ ഇദ്ദേഹം താമസിച്ചിരുന്നത്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

മഞ്ഞപ്പിത്തം; കോഴിക്കോട് യുവതി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് യുവതി മരിച്ചു. തീക്കുനി സ്വദേശിനി മേഖ്ന (23) ആണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായിരുന്നു മേഖ്ന. മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Read More

തൃശൂരിൽ പന്ത്രണ്ടുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ കാണാതായ പന്ത്രണ്ടുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷോൺ. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Read More

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

പൂനെ: ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെ പൂനെ – അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ വച്ചായിരുന്നു അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിച്ച് ട്രക്ക് ഡ്രൈവറെ പിടികൂടി. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കോളേജിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയിൽവെ സ്റ്റേഷനിൽ വിടാനാണ് മറ്റൊരു വിദ്യാർത്ഥി, ബൈക്കുമായി…

Read More

തൃശ്ശൂരിൽ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന ഒരു സ്ത്രീ മരിച്ചു

തൃശ്ശൂർ: കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഉസൈബ. ഇന്നു പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള…

Read More


ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കൽ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial