Headlines

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട്: ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്താണ് സംഭവം. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിന്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. വിതുൽ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിതുൽ രാജിന്റെ ജീവനെടുത്ത അപകടമുണ്ടായത്. മാലോത്ത് ഭാഗത്ത് നിന്നും പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ…

Read More

പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഗൃഹനാന് ദാരുണാന്ത്യം

ചങ്ങരംകുളം:പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം.കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ(50)ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മീൻ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന്…

Read More

വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ടു

കൊച്ചി: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലിനുവിന്റെ മരണം ഏറെ സങ്കടകരമെന്ന് വഴിയരികില്‍ ചികില്‍സ നല്‍കിയ ഡോക്ടര്‍ മനൂപ് പറഞ്ഞു. അടിയന്തര ഇടപെടല്‍ അനിവാര്യമായിരുന്നു. റിസ്‌ക് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇടപെട്ടത്. ഇല്ലെങ്കില്‍ അപകടസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായേനെയെന്നും മനൂപ് പറയുന്നു. കൊച്ചി തൃപ്പൂണിത്തുറയ്ക്കു സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും…

Read More

നെടുമങ്ങാട് ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറി; ചികിത്സയിൽ തുടരുകയായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റൊരു ജീവനക്കാരിയും മരിച്ചു. പാലോട് – പ്ലാവറ സ്വദേശിനി രാജിയാണ് (47) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. അഴിക്കോട് സ്വദേശി നവാസ് (55), ഹോട്ടൽ ജീവനക്കാരിയും പാലോട് സ്വദേശിയുമായ സിമി സന്തോഷ് (45) എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More

കുടുംബ വീട്ടിലെത്തിയ 14 കാരൻ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ 14 കാരൻ പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ ബസ് സ്റ്റോപ്പിന് സമീപം നഫീസ മൻസിലിൽ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്‌കൂൾ വിദ്യാർഥിയായിരുന്നു. കാഞ്ഞിരോട് കെ.എം.ജെ സ്കൂ‌ൾ പി.ടി.എ പ്രസിഡൻ്റാണ് പിതാവ് നിഷാദ്. പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള മാതാവിൻ്റെ വീട്ടിൽ ശനിയാഴ്‌ച ഉച്ചക്ക് എത്തിയതായിരുന്നു. സന്ധ്യയ്ക്ക് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച…

Read More

ആലപ്പുഴയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) യാണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്/സെക്രട്ടറി എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്

Read More

കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; മരിച്ചത് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ

കോട്ടയം: മീനടം ഒന്നാം വാര്‍ഡ് പഞ്ചായത്തംഗം മരിച്ചു. കോണ്‍ഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്. നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം

Read More

ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

മലപ്പുറം :മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ മൃതദേഹം കണ്ടെത്തി. അടുങ്ങും പുറത്ത് നിഷാന്ത് (29) ആണ് മരിച്ചത്.ഏകദേശം ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തോട്ടത്തിൽ മൃതദേഹം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നിലവിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണപ്പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരുന്നു. സമീപപ്രദേശങ്ങളിൽ നിന്ന് ആരെെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ്…

Read More

വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണനാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ഇയാൾ കുറച്ചാളുകൾ ചേർന്നു മർദ്ദിച്ചതാണെന്നു ആരോപണമുയർന്നു. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രാംനാരായണന്‍റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്നും പൊലീസ് പറഞ്ഞു.

Read More

അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണു ഡോക്ടർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ട‌ർ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്‌ടറായ കാട്ടുമറ്റത്തിൽ ഡോ. കെ സി ജോയ് (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial