Headlines

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള (കെഎല്‍ 05 എയു 9192)വാഹനമാണിത്. അഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും…

Read More

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ചെന്നൈ: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. അപകടത്തിൽ 15 പേരിലധികം ആളുകൾക്ക് പരിക്കറ്റിട്ടുണ്ട് കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ചെങ്കല്ലുപേട്ടു ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

ആലപ്പുഴ: രോഗി മരിച്ചത് ചികിത്സ പിഴവുമൂലമെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബയുടെ (70) മൃതദേഹവുമായാണ് ബന്ധുക്കൾ ബുധൻ അർധരാത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത്. ഇത് സംഘർഷത്തിന് ഇടയാക്കി. പനി ബാധിച്ച് 24 ദിവസം മുൻപാണ് ഉമൈബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ബുധനാഴ്ച രാത്രി 8 മണിയോടെ ഉമൈബ മരിച്ചു. ഉമൈബയുടെ…

Read More

മകന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ അച്ഛൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം∙ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി രാജേന്ദ്രനാണ് (63) മരിച്ചത്. മേയ് നാലിനാണ് രാജേന്ദ്രന് മർദനമേറ്റത്. മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

മൂന്ന് വിദ്യാ‍ത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു; അപകടം കാൽ വഴുതി വീണതാകാമെന്ന് നിഗമനം

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് 3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അശ്വിൻ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. കുട്ടികൾ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരൂ‍‍‍ർ ജില്ലയിലെ ആണ്ടൻകോവിൽ പഞ്ചായത്തിലാണ് ദാരുണസംഭവം. വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരൂ‍‍ർ സ‍ർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോ‍ർട്ടത്തിന് ശേഷം…

Read More

പ്രശസ്ത അഭിനേതാവ് എം.സി.കട്ടപ്പന അന്തരിച്ചു; വിട പറഞ്ഞത് മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ അതുല്യപ്രതിഭ

കട്ടപ്പന: പ്രശസ്ത അഭിനേതാവ് എം.സി. ചാക്കോ എന്ന എം.സി. കട്ടപ്പന (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. സാറാമ്മയാണ് ഭാര്യ. ഷീജ, ബോബൻ എന്നിവരാണ് മക്കൾ. 2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’…

Read More

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി.

Read More

വാഹനാപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു

കൂറ്റനാട് : ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടൻ പാട്ട് കലാകാരൻ കൂറ്റനാട് വാവന്നൂർ സ്വദേശി രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപുള്ളി ചുവന്നഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശിയും നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി…

Read More

മന്ത്രി എ കെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റിൽ കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: മന്ത്രി എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മൃതദേഹം കഴുത്തില്‍ കത്തി ഇറക്കിയ നിലയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ(68)യാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടില്‍നിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍…

Read More

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ ഒരു കാര്‍ അപകടത്തെത്തുടര്‍ന്നാണ് മരണം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു. പിന്നീട് ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial