Headlines

തിരുവനന്തപുരത്ത് ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.പെരുമാതുറ സ്വദേശിനി റുക്‌സാന (35)യാണ് മരിച്ചത്. മൂന്നര മണിയോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോറി പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്. ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവര്‍…

Read More

മദ്യലഹരിയില്‍ തര്‍ക്കം; കണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കണ്ണൂർ: പടിയൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയല്‍ കോളനിയില്‍ രാജീവനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന്‍ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Read More

കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം

കാസർകോട് : കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54). ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read More

കോഴിക്കോട് ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട് : ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേൽക്കുകയായിരുന്നു

Read More

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങി മരിച്ചു, സംഭവം കന്യാകുമാരിയിൽ

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്….

Read More

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്‍റെ മരണം സംഭവിക്കുകയായിരുന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്

Read More

ഭാരതപ്പുഴയോരത്തുണ്ടായ വൻ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ അച്ചുതാനന്ദനാണ്(58) പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.കുറ്റിപ്പുറം തിരൂർ റോഡിൽ ഭാരതപ്പുഴയോരത്തെ പുൽകാടുകൾക്കാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തീ പിടിച്ചത്‌.തീ റോഡരികിലേക്ക് കയറിയതോടെ പ്രദേശം കറുത്ത പുകപടലങ്ങൾ കൊണ്ട് മൂടിയിരുന്നു.കുറ്റിപ്പുറം പോലീസും പൊന്നാനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്‌.തീപിടുത്തത്തിൽ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട് .പ്രദേശത്തെ 500…

Read More

എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഐലക്കാട് സ്വദേശി പുവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ(35) യുടെ മൃതദേഹമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത് .തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.റിഷയെ കാണാതെ വന്നതോടെ തിരഞ്ഞ് നോക്കുന്നതിനിടെ വീടിന് പുറകിലുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം കരക്കെടുത്തു.ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

Read More

ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു

പത്തനംതിട്ട: ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം…

Read More

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടു നോക്കാന്‍ ഏല്‍പ്പിച്ച സുദര്‍ശനെ മാതമംഗലത്തെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial