കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിടിച്ചു, ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അ‍ഞ്ച് പേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട്…

Read More

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 26 വയസുകാരൻ മുങ്ങിമരിച്ചു

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തെങ്കാശി സ്വദേശി മണികണ്ഠൻ (26) ആണ് മരിച്ചത്. ചേനത്തുനാട് കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് നീന്തുതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് വൈകുന്നേരം ട്ട് നാല് മണിയോടെയായിരുന്നു അപകടം. പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടിത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചാലക്കുടി ഫയർഫോഴ്സും പൊലീസും എത്തി നടത്തിയ തിരച്ചിലിൽ അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്…

Read More

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പേരാവൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ 20കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ രണ്ടാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയാണ്. പുതിയ പുരയില്‍ ദിവാകരന്റെയും ജീനയുടെയും മകനാണ്

Read More

തൃശ്ശൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ 2 സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ കാംപസിനുള്ളില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു. ഒരാളുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു….

Read More

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി.. മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹം കണ്ടെത്തി.രാവിലെ 3.30 മണിയോടെയാണ് അപകടം നടന്നത്. അഴിമുഖത്തു ഒഴുകി നടന്ന മൃതദേഹം അല്പം മുൻപാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

പാലക്കാട് സ്വദേശിയായ വയോധിക സൂര്യഘാതമേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് സ്ഥീരികരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. 41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട്…

Read More

പാലക്കാട് ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഓഫീസ് മുറിയിൽ വീണു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Read More

മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി വീണു; 57 വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്പത്തിയേഴുകാരി ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു

എടപ്പാൾ : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിച്ച് പരിക്കറ്റയാൾ മരണപ്പെട്ടു. അയിലക്കാട് വീട്ടില വളപ്പിൽ അഹമ്മദ് (55) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ നടുവട്ടത്ത് ഇന്ന് രാവിലെ 7.15 മണിയോടെയാണ് അപകടം. റോഡ് ക്രോസ് ചെയ്യുകയായിരുന്നതിനിടെ മാരുതി ബ്രെസ കാർ ഇടിക്കുകയായിരുന്നു.. നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി നടുവട്ടത്തേക്ക് വരുന്നതിനിടെ സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് വാങ്ങാനായി നടന്നുപോകുന്ന സമയം റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം…

Read More

നെടുമങ്ങാട്ട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ

നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകൾ കർവേലിക്കോളനിയിൽ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതൽ ഇരുവരെയും കാണാതായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി ഒമ്പതോടെ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയിൽ അടുത്തടുത്ത പറങ്കിമാവുകളിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതൽ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial