ഭാര്യ മരിച്ച വിഷമത്തിൽ അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് മരിച്ചു
ഗുവാഹത്തി : അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച വിഷമത്തില്‍ അസം ഹോം സെക്രട്ടറിയായ ഐപിഎസുകാരന്‍ ഐസിയുവിനുള്ളില്‍ വച്ച് സ്വയം വെടിവച്ചുമരിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. 2009 ബാച്ച് ഐപിഎസ് ഓഫിസറായ സിലാദിത്യ ചേതിയ ആണ് ഭാര്യ മരിച്ച ഐസിയുവിനുള്ളില്‍ വച്ച് ജീവനൊടുക്കിയത്. അര്‍ബുദം നാലാം ഘട്ടത്തിലായതിനെ തുടര്‍ന്ന് സിലാദിത്യ ചേതിയയുടെ ഭാര്യ ഏതാനും ദിവസമായി നഗത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ നാലുമാസമായി സിലാദിത്യ ജോലിക്കു പോയിരുന്നില്ല. ഭാര്യ മരിച്ചതിനു പിന്നാലെ സിലാദിത്യ ഐസിയുവില്‍ നിന്ന…

