പതിനെട്ടാം ലോക്സഭാ സമ്മേളനം; ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ
ന്യൂഡൽഹി: 18-ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചു. സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. 24ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെൻ്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന്…

