Headlines

ഇന്റർവ്യൂവിന് പോകാനെന്ന് പറഞ്ഞ് ഇറങ്ങി; യുവാവിനെ കണ്ടെത്തിയത് ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

ചേർത്തല: ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽപൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകൻ അരുൺ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചേർത്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കി; യുവതി ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന്…

Read More

കനത്ത മഴയ്ക്കിടെ മതിൽ തകർന്നുവീണു; ഗ്രേറ്റർ നോയിഡയിൽ മൂന്ന് കുട്ടികൾ മരിച്ചു; അഞ്ച് കുട്ടികൾക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയിൽ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികള്‍ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ് അപകടം

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ വീണ്ടും മരണം; കണ്ണൂരിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം

കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയും വീണ്ടും മരണം. കണ്ണൂർ ചാലയിൽ യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. ചാല കിഴക്കേക്കരയിലെ സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെള്ളക്കെട്ടിലാണ് യുവാവിനെ രാവിലെ നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ജോലി കഴി‌‌ഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് സംശയം. എടക്കാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

         ബെംഗളൂരു : കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ…

Read More

ദിവസങ്ങൾക്കു മുമ്പ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം; തെങ്ങ് വീണ് ലൈൻ പൊട്ടിയത് അറിയിച്ചിട്ടും നടപടിയുണ്ടായില്ല

തിരുവനന്തപുരം: തെങ്ങ് വീണ് ദിവസങ്ങൾക്ക് മുൻപ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികൻ മരിച്ചു. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് ആണ് സംഭവം. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവന്നപ്പോഴാണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്….

Read More

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

      നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.

Read More

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരന് ദാരുണാന്ത്യം; അപകടം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ

ആലപ്പുഴ: ആലപ്പുഴയിൽ ആറാട്ടുവഴിയിൽ 14 വയസുകാരൻ മതിലിടിഞ്ഞ് വീണു മരിച്ചു. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. വീടിന് സമീപത്ത് എത്തിയപ്പോൾ അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

വെമ്പായം സ്വദേശി ദമാമിൽ കുഴഞ്ഞു വീണു മരിച്ചു

നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും തിരുവനന്തപുരം കാര്യവട്ടത്ത്‌ താമസക്കാരനുമായ സാജിം അബൂബക്കർ കുഞ്ഞു (51 വയസ്സ്) പെട്ടെന്നുണ്ടായ അസുഖത്തെതുടർന്ന് കോബാർ അൽമന ഹോസ്പിറ്റലിൽ വെച്ച്  മരണപ്പെട്ടു. ഭാര്യ ഷക്കീല, മകൾ സൈന (IISD പ്ലസ് 1 വിദ്യാർത്ഥിനി) തിരുവനന്തപുരം വെമ്പായം മുക്കം പാലമൂട് മേലേ കടയിൽ പരേതനായ  അബൂബക്കറിന്റെയും ഉമ്മുകൊൽസുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് സാജിം. സഹോദരി സീന. കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ താമസിക്കുന്നു ഇപ്പോൾ സ്രാക്കോ കമ്പനിയിൽ ആർക്കിടെക്റ്റ്…

Read More

കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി; വൈദ്യുതാഘാതമേറ്റതായി സംശയം

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജം​ഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വഴിയരികിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായി സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളിൽ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial