വല്ലപ്പുഴയിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ;
കുട്ടികൾ ചികിത്സയിൽ

വല്ലപ്പുഴ :ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന യാണ്(35) മരിച്ചത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലർച്ച രണ്ടരയോടെ കുട്ടികൾ കരയുന്ന ശബ്‌ദം കേട്ട് വീട്ടുകാർ മുകളിലെ റൂമിൽ പോയി നോക്കിയപ്പോളാണ് ബീനയും രണ്ട് മക്കളും പൊള്ളലേറ്റ നിലയിൽ കണ്ടത്. മുകൾ നിലയിലെ വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. ബൈഡിൽ മണ്ണെണ്ണ ഒഴിച്ച് അതിന് തീകൊളുത്തിയതാകാമെന്നാണ് നിഗമനം. മൂവരെയും…

Read More

കാൽനട യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാല്‍നടയാത്രക്കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. . ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു;രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100…

Read More

ആലപ്പുഴയിൽ ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചു

ആലപ്പുഴ:ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും മരിച്ചു. ആലപ്പുഴയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടം. സുദേവിന്റെ ഭാര്യ വിനീതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

ട്രാക്കിന്റെ അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി; കോട്ടയത്ത് റെയിൽവേ ജീവനക്കാരൻ മരിച്ചു

കോട്ടയം: ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യു (48) ആണ് മരിച്ചത്. നീലിമംഗലത്ത് ട്രാക്ക് അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. കായംകുളം-എറണാകുളം മെമുവാണ് ഇടിച്ചത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് സംഭവം. ഇയർ ബാലൻസിങ് രോഗാവസ്ഥയുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞു വീണതാകാമെന്നാണ് ലഭിക്കുന്ന വിവരം.

Read More

തെങ്ങുകയറ്റ തൊഴിലാളി കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ

തൃശൂർ :കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.അഴീക്കോട് പുത്തൻപള്ളി ബീച്ച് റോഡിൽ താമസിക്കുന്നമുണ്ടാപ്പുള്ളി വീട്ടിൽ 62 വയസുള്ള ഭാസിയെയാണ് കാര പുതിയ റോഡ് കിഴക്കുവശത്ത് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൂജക്കായി പൂക്കുല പറിക്കാൻ കയറിയ ഇയാൾ കവുങ്ങ് ഒടിഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് സൂചന.വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ നിന്നും പണിക്ക് പോയ ഭാസി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ഇന്ന് ഉച്ചക്ക് 12 മണിയോടെമുൻ പഞ്ചായത്തംഗം സുമാ വത്സൻ്റെ…

Read More

തൃശൂരിൽ യുവതിയും പുരുഷനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വനമേഖലയിൽ

തൃശ്ശൂർ: യുവതിയെയും പുരുഷനെയും തൃശൂർ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്നാണ് സംശയിക്കുന്നത്. മാർച്ച് 27 മുതലാണ് ഇരുവരേയും കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താൻ വനമേഖലയിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.

Read More

കുരങ്ങൻ തട്ടിപ്പറിച്ചോടിയ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ അപകടം; പാറക്കെട്ടിൽ നിന്ന് കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു

തിരുപ്പട്ടൂർ / ചെന്നൈ: പാറക്കെട്ടിൽ നിന്ന് കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു. ഗുഡിയത്തത്തെ പോളിടെക്‌നിക് വിദ്യാർത്ഥിയായ തരണിവേൽ ആണ് മരിച്ചത്. കുരങ്ങൻ തട്ടിപ്പറിച്ചോടിയ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പെട്ടാണ് കുട്ടി മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മൊബൈൽ ഫോൺ തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ 150 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ അമ്പൂരിലെ കൈലാസഗിരി കുന്നിലാണ് സംഭവം. ഗുഡിയാതം താലൂക്കിലെ കോട്ടമിറ്റ ഗ്രാമത്തിലെ ശരവണന്റെ…

Read More

കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

വർക്കലയിൽ സർഫിംഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സർഫിംഗിനിടെ ഉണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോൺ ആണ് മരിച്ചത്. വർക്കല പാപനാശം കടലിലെ സർഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Read More

തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ (15) ആണ് മരണപ്പെട്ടത്. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.  തൊടുപുഴ ആറിന്റെ ഭാഗമായ മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻകവല വേട്ടപാറ കടവിൽ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട നേരത്തെ തെരച്ചലിനൊടുവിൽ തൊട്ടടുത്തുള്ള മണിമലക്കടവിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial