രാജ്യത്ത് ഇനി 100 ശതമാനം എഥനോള്‍ ഇന്ധനം ; ഉത്തരവില്‍ ഒപ്പ് വെച്ച് നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി:രാജ്യത്തിന്റെ വാഹന മേഖലയിലും ഊർജ്ജ രംഗത്തും പുത്തൻ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ.100 ശതമാനം എഥനോള്‍ നിയമപരമായ വാഹന ഇന്ധനമായി ഉപയോഗിക്കാൻ അനുമതി നല്‍കുന്ന ഉത്തരവില്‍ കേന്ദ്ര ഉപരിതല ഗതാഗത – ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഒപ്പ് വെച്ചു.ഔദ്യോഗിക രേഖകളില്‍ ഒപ്പ് വെച്ചതായും ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയിലുടനീളം ശുദ്ധമായ ജൈവ ഇന്ധനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും നിയമപരമായ വഴിതെളിഞ്ഞതായി നിതിൻ ഗഡ്കരി അറിയിച്ചു.’E100′ എന്ന് വാണിജ്യപരമായി അറിയപ്പെടുന്ന എഥനോളിന് അനുമതി…

