തിരക്കുള്ള ബസ്സിൽ യാത്ര ചെയ്ത് സ്വർണമാല മോഷണം; പ്രതി നാല് മാസത്തിനു ശേഷം പിടിയിൽ
പാലക്കാട്: ബസ്സിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട്ടെ കോട്ടമൈതാനത്ത് നിന്നും ടൗൺ സ്റ്റാൻ്റിലേക്ക് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ നിന്നാണ് രണ്ട് പവന്‍റെ സ്വർണ്ണമാല മോഷ്ടിച്ചത്. മെയ് മാസത്തിലായിരുന്നു സംഭവം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വച്ച് നാല് മാസമായി പ്രതിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു പൊലീസ്. പ്രതി ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്നും തൃശൂർ ബസിൽ കയറിയ വിവരം ലഭിച്ചു. കൊല്ലങ്കോട് പൊലീസിൻ്റെ സഹായത്തോടെ പാലക്കാട് സൗത്ത് പൊലീസ്…

