ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകാൻ തീരുമാനം
തൃശൂര്‍: ഗുരുവായൂരിലെ ഓഡിറ്റോറിയം വാടക വര്‍ധനവ് പിന്‍വലിച്ച് ഗുരുവായൂര്‍ ദേവസ്വം. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിനും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും പഴയനിരക്കായ 5900 മാത്രമാക്കി ചുരുക്കി. നേരത്തെ 11800 രൂപ ആക്കി വാടക ഉയര്‍ത്തിയിരുന്നു. അധിക തുക അടച്ചവര്‍ക്ക് പണം തിരികെ നല്‍കും. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഭരണസമിതിയുടെ തീരുമാനം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിനും ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന നിരക്ക് ഒഴിവാക്കി പഴയ നിരക്കായ 5900 രൂപയായി തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്…

