കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
അനന്തപുരി : കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി പൊട്ടിക്കാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രികളിലും അദ്ദേഹത്തിന്റെ മിന്നല്‍ സന്ദര്‍ശനമുണ്ടായിരുന്നു. അതില്‍ വയനാട് മെഡിക്കല്‍…

