വാർഡ് മാറിയാലും വീട്ടുനമ്പർ മാറില്ല, ഏകീകൃത നമ്പർ പദ്ധതി നടപ്പാക്കും
തിരുവനന്തപുരം: വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല. വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ് തത്വത്തിൽ തീരുമാനിച്ചു. തപാൽ പിൻകോഡിന്റെയും മറ്റും മാതൃകയിൽ പത്തക്കങ്ങളുള്ള ഏകീകൃത ഡിജിറ്റൽ നമ്പർആണ് നൽകുക. അത് ഉൾപ്പെടുത്തി വീടിന് ക്യൂ ആർ കോഡും നൽകും. നിലവിൽ വാർഡ് പുനഃസംഘടിപ്പിക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തികൾ മാറുമ്പോഴും ജനസംഖ്യ കൂടുമ്പോഴുമെല്ലാം വീട്ടുനമ്പർ മാറുന്ന സാഹചര്യമാണ്. ഇത് ഭരണ നിർവഹണത്തിലും ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് സ്ഥിരം വീട്ടുനമ്പർ ഏർപ്പെടുത്തുന്നത്.തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡ്…

