‘ജയിലർ 2’ സിനിമയ്ക്കിടെ അടുത്തിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം ;’ഞാൻ ഇവിടുത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്, മിണ്ടിയാൽ കൊന്നുകളയും! ഭീഷണി മുഴക്കിയ ഗുണ്ട അറസ്റ്റിൽ
തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ സിനിമാ തിയേറ്ററിൽ വെച്ച് സുഹൃത്തിനൊപ്പം സിനിമ കാണുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തിരുവല്ലം സ്വദേശിയായ ശ്രീജിത്ത് എന്നയാളെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിലായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിനിയും തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലനം നടത്തുന്നതുമായ യുവതി സുഹൃത്തിനൊപ്പം ‘ജയിലർ-2’ സിനിമ കാണുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ പ്രതി യുവതിയുടെ ശരീരത്തിൽ മനഃപൂർവ്വം…

