‘ജന നായകൻ’ ആദ്യ ഷോ ജൂലൈ 23ന് 6 മണി മുതൽ; ബുക്കിങ് നാളെ ആരംഭിക്കും
ദളപതി വിജയിയുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജന നായകൻ’ കേരളത്തിൽ ജൂലൈ 23ന് രാവിലെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18ന് വൈകിട്ട് 6:01 മുതൽ ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു എന്നിവരാണ് പ്രധാന താരങ്ങൾ.

