അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടി

അങ്കമാലി : അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. അങ്കമാലിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം വാഗമൺ പൊലീസ് സ്റ്റേഷനിൽ എത്തി. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ലൊക്കേഷൻനിൽ നിന്ന് പ്രതിയുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും പ്രതിയുടെ ഫോട്ടോ കണ്ട് നാട്ടുകാർ തിരിച്ചറിയുകയായിരുന്നുവെന്നും റൂറൽ എസ് പി കെ…

Read More

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം

    എറണാകുളം അങ്കമാലിയില്‍ വിദ്യാര്‍ത്ഥി ജാസ്‌ലിയ ജോണ്‍സണ്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ജാസ്‌ലിയയുടെ കുടുംബം. ആറ് ദിവസമായി അപകടം നടന്നിട്ടെന്നും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും കുടുംബം വിമര്‍ശിച്ചു. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാന്‍ എന്താണ് ഇത്ര താമസമെന്നും കുടുംബം ചോദിക്കുന്നു. പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് കുടുംബത്തിന്റെയും ബന്ധുകളുടെയും ആരോപണം. പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി. ആറ് ദിവസം ആയി അപകടം നടന്നിട്ട്. പ്രതികളെ പിടികൂടിയിട്ടില്ല. പ്രതി ഡോക്ടര്‍ ആണ്. സാധാരണകാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വിലയില്ലേ….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial