ജഡ്ജ് ഊരിപ്പോരാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ട്; നിലവില്‍ ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല: ജയബാലകൃഷ്ണന്റെ കുടുംബം
എറണാകുളം : ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ രണ്ടാം പ്രതിയായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ന്യായാധിപനായ പ്രതി രക്ഷപ്പെടാന്‍ അടവുപയറ്റുകയാണെന്ന് കുടുംബം ആരോപിച്ചു. ഗസറ്റഡ് റാങ്കിന് മേലെയിരിക്കുന്ന വ്യക്തിയാണ് പ്രതിഭാഗത്തിരിക്കുന്ന ജഡ്ജ്. അതുകൊണ്ടാണ് ജാമ്യത്തിന് വേണ്ടി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് ഞങ്ങളെ ജില്ലാ ജഡ്ജ് അറിയിച്ചത്. പ്രതിയായ ജഡ്ജിനെ അറസ്റ്റ് ചെയ്യുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ല. നിലവില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ജഡ്ജ് ഊരിപ്പോരാനുള്ള എല്ലാ തന്ത്രങ്ങളും…

