കേരള വാട്ടർ അതോറിറ്റിയിൽ അടിമുടി മാറ്റം; ഡിസംബർ 31-നകം പുതിയ ഘടന, ബിൽ പരാതികൾക്ക് ജില്ലാതല അദാലത്ത്
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനരീതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി ജലവിഭവ വകുപ്പ്. സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 31-നകം പുതിയ ഭരണസംവിധാനം നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഇതിന്റെ ഭാഗമായി പുതിയ ഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ ഘട്ടംഘട്ടമായി മാറ്റുന്നതിനും പൈപ്പ് പൊട്ടലുണ്ടായാൽ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിനും പ്രത്യേക നടപടികൾ സ്വീകരിക്കും. കുടിവെള്ള വിതരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾ നേരിടുന്ന…

