കൊവിഡ് കാലത്തെ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കണമെന്ന് ധനവകുപ്പ്; കെ.കെ ശൈലജയും വിജിലൻസ് റഡാറിലേക്ക്
കൊവിഡ് മഹാമാരിയുടെ മറവിൽ കേരളമെഡിക്കൽ സർവിസസ്കോർപറേഷൻ ലിമിറ്റഡ്(കെ.എം.എസ്.സി.എൽ.) നടത്തിയപർച്ചേസുകളിൽ വൻക്രമക്കേടുകൾ നടന്നുവെന്നആരോപണം സ്ഥിരീകരിച്ച്ധനകാര്യ പരിശോധനാവിഭാഗത്തിന്റെ സമഗ്ര റിപ്പോർട്ട്.ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന നിരക്കിൽഉപകരണങ്ങളും സാമഗ്രികളുംവാങ്ങിയതിലൂടെ ഖജനാവിനുണ്ടായ12 കോടിയോളം രൂപയുടെ നഷ്ടംഉത്തരവാദികളായഉദ്യോഗസ്ഥരിൽനിന്ന്ഈടാക്കണമെന്ന് റിപ്പോർട്ടിൽശുപാർശ ചെയ്യുന്നു. മുൻആരോഗ്യമന്ത്രി കെ.കെശൈലജയുടെ കാലയളവിലാണ്വിവാദപരമായ ഇടപാടുകൾനടന്നത്.കൂടുതൽ വിലയ്ക്ക് കമ്പനികളിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങിയതിലൂടെ 5.08 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയും കെയറോൺ ഹെൽത്ത്കെയർ കമ്പനിക്ക് ഉയർന്ന നിരക്കിൽ ഓർഡറുകൾ നൽകിയതിലൂടെ 1.09 കോടിയുടെ നഷ്‌ടവും സംഭവിച്ചു. കൃത്യസമയത്ത് ക്വട്ടേഷൻ ക്ഷണിക്കാതെ ‘അഗ്രത’ എന്ന സ്ഥാപനവുമായി…

