യാത്രക്കാരൻ ഡബിൾ ബെല്ലടിച്ചു; കണ്ടക്ടർ ഇല്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ

          പത്തനംതിട്ട : പത്തനംതിട്ടയിൽ കണ്ടക്ടറില്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചത്, ശേഷം ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. എന്നാൽ വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരവാളൂരിൽ എത്തുകയായിരുന്നു.

Read More

വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി സ്പെഷ്യൽ ട്രിപ്പുകൾ ഒരുക്കി കെഎസ്ആർടിസി

കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി സ്പെഷ്യൽ ട്രിപ്പുകൾ ഒരുക്കുന്നു. നാളെ അന്ത്രരാഷ്ട്ര വനിതാ ദിനത്തിൽ കോഴിക്കോട് നഗരം ചുറ്റി കാണുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അതും കുറഞ്ഞ ചെലവിൽ. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തുടങ്ങി രാത്രി 8 മണിയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ്…

Read More

ബജറ്റ് ടൂറിസം സർവീസുകളുമായി ആറ്റുകാൽ പൊങ്കാലയ്ക്ക് കെ എസ് ആർ ടി സി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരു കെഎസ്ആർടിസി. കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്, വെള്ളനാട്, പേരൂർക്കട എന്നീ യൂണിറ്റുകളിൽ നിന്നും മാർച്ച് 14 വരെ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ‘ആറ്റുകാൽ’ ക്ഷേത്രം സ്പെഷ്യൽ സർവ്വീസ് ബോർഡ് കൂടുതൽ സർവ്വീസുകൾ നടത്തും. മാർച്ച് 5 മുതൽ ഈ യൂണിറ്റുകളിൽ നിന്നുള്ള…

Read More

പത്തനംതിട്ടയിൽ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു

പത്തനംതിട്ട: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു. വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപത്ത് ആണ് അപകടമുണ്ടായത്. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ് ലിസി. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്. വെണ്ണിക്കുളം കവലക്ക് സമീപം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം 5.45-ന്…

Read More

കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം;103.10 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം. 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. 900 കോടി രൂപ മാത്രമാണ് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ കെഎസ്ആർടിസിക്ക് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്

Read More

കണ്ടക്ടറുടെ സമയോചിത ഇടപെടല്‍;യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല

ആലപ്പുഴ:കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കൊണ്ട് യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെഎസ്ആര്‍ടിസി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്. രാവിലെ എട്ടു മണിക്കാണ് എസി റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. അവരില്‍ രണ്ട് പേര്‍ തമിഴ് നാടോടി സ്ത്രീകളായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ പ്രകാശിന് സംശയം തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്‌റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ്…

Read More

തിരുവനന്തപുരത്ത് കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തൻകോട് ചാരുംമൂട്ടിൽ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസായിരുന്നു. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

കെ എസ് ആർ ടി സി ബസുകളുടെ വയറിംഗ് നശിപ്പിച്ച സംഭവം; ‘ജീവനക്കാരനാണ് നശിപ്പിച്ചതെങ്കിൽ പിരിച്ചുവിടും’; സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

        തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയർന്നത് പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള…

Read More

കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നുള്ളതാണ് പ്രധാന സമരാവശ്യം. ഡിഎ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക,…

Read More

കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച പണിമുടക്ക്. ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 മുതൽ 24 വരെ മണിക്കൂറാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണ കരാറിൻ്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കോഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടനാ നേതാക്കളുമായി ചർച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial