കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടു, 10വയസുകാരിയുടെ കയ്യൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ പെൺകുട്ടിയുടെ കയ്യൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മൽ സുരേഷ് ബാബുവിൻറെ മകൾ പി. റിഥിയുടെ(10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. ബ്രേക്കിട്ടതിനെ തുടർന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു. ഇടതുകൈക്ക് സാരമായ പരിക്കേറ്റ കുട്ടിക്ക് ബസ് ജീവനക്കാർ ഫസ്റ്റ് എയ്ഡ് നൽകുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല….

Read More

എൽഡി ക്ലാർക്ക് പരീക്ഷ ജില്ലയിൽ വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി  കെഎസ്ആർടിസി

27-07-2024 ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക്  വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി തിരുവനന്തപുരം ജില്ലയിലെ 607 സെൻ്ററുകളിലായി നടത്തുന്ന LD ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. 607 സെൻ്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കൂടുതൽ…

Read More

കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം

കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം.സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ തകരാറിലാകുന്നത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നും എത്തി തകരാറ് പരിഹരിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലേക്കായാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്.ഇതിലേക്കായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമ്മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ…

Read More

60കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി ബസ്, രക്ഷ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരി 60കാരിയായ വസന്തയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വസന്തയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആണ് ജീവനക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയത്. പനി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് വസന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട്…

Read More

ചെലവ് ചുരുക്കാൻ കെഎസ്ആർടിസി; കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ട്രിപ്പുകൾ റദ്ദാക്കും

കൊല്ലം: കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും വേണ്ടിയുള്ള നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കും. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അറിയിക്കുന്നതിനുവേണ്ടി യൂണിറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സർവീസ് നടത്തണം. എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കിൽ അത് റദ്ദാക്കണമെന്നും നിർദേശത്തിൽ പറയുന്നു. കിലോമീറ്ററിന് എഴുപതു…

Read More

എല്ലാ പഞ്ചായത്ത് റോഡുകളിലും KSRTC ബസ്, 300 മിനി ബസുകള്‍ വാങ്ങുമെന്ന് കെ ബി ഗണേഷ് കുമാര്‍

ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്‍കും. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച…

Read More

ഡ്രൈവർ കാപ്പി കുടിക്കാൻ പോയി, നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു

       കോട്ടയം : നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്. റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ…

Read More

തൃശ്ശൂർ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; എതിരെ വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ ഒഴിവായത് വൻ ദുരന്തം

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് തീ പിടിച്ചത്. ഓടുന്ന ബസിൽ തീ പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എതിരെ വന്ന യാത്രക്കാര്‍ തീ കണ്ട് ബഹളം വച്ചാണ് ബസ് നിർത്തിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ്…

Read More

‘രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്താൻ കഴിയില്ല’; മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് കെഎസ്ആർടിസി

പാലക്കാട് : രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ കഴിയില്ലെന്ന നിലപാട് അറിയിച്ച് കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ആണ് മനുഷ്യാവകാശ കമ്മീഷനെ ഇക്കാര്യം അറിയിച്ചത്. നിലവിൽ രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടന്. ഇക്കാരണം കൊണ്ടാണ് ഇങ്ങനെയൊരു…

Read More

ചില്ലറ ചോദിച്ച കണ്ടക്ടറുടെ കൈ കടിച്ചു മുറിച്ചു; യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. കോട്ടയം ബസിലെ കണ്ടക്ടർ സജികുമാറിനെ ആണ് പ്രതിയായ മുബീൻ ആക്രമിച്ചത്. ചില്ലറ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പ്രതി കണ്ടക്ടറുടെ കൈയിൽ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തലക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്. പ്രതി മുബീനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial