കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാറിലേര്‍പ്പെട്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വ്യക്തിഗതമായ അപകടത്തില്‍ മരിക്കുന്ന കെഎസ്ആര്‍ടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് കിട്ടുക. സ്ഥിരമായ…

