ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലെെസൻസില്ല! മദ്യനയത്തിൽ വലിയ മാറ്റത്തിന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിർദേശങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദേശം. നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കാനും അനുമതിയുണ്ടാകും. എന്നാൽ പുതിയ ലൈസൻസുകൾ നൽകുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ബാറുകളിൽ ഭൂരിഭാഗവും ത്രീ സ്റ്റാർ വിഭാഗത്തിലാണ്. ആകെയുള്ള 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് പ്രവർത്തിക്കുന്നത്. 2017ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന…

