മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക്: ആദ്യഘട്ടം ഡൽഹിയിൽ, ഉൾപ്പെടുത്തുക പൊതുവിജ്ഞാന ചോദ്യങ്ങൾ
കോഴിക്കോട്: വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘാടകർ. കേരളത്തിൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘപരിവാർ സംഘടനയുടെ പുതിയ നീക്കം. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നടത്താനാണ് തീരുമാനമെന്ന് ‘മയിൽപ്പീലി’ മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് പരീക്ഷ. അതേസമയം മയിൽപ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് നിയമനടപടിക്കൊരുങ്ങുകയാണ്. പരീക്ഷയുടെ ചോദ്യങ്ങളിൽ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി…

