പൊറോട്ട വിൽപ്പനയുടെ മറവിൽ നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടയിൽ
കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവന്നിരുന്ന യുവാവ് പോലീസ് പിടിയിൽ. സംഭവത്തിൽ ഫ്രാൻസിസ് റോഡ് പരപ്പിൽ പിപി ഹൗസിൽ കെ.ടി. അഫാമാണ്(24) അറസ്റ്റിലായത്. പൊറോട്ട വിൽപ്പനയുടെ മറവിൽ നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം നടത്തിയ സംഭവത്തിലാണ് പോലീസും ഡാൻസാഫ് സംഘവും യുവാവിനെ അറസ്റ്റ് ചെയ്തത്. വലിയ അളവിൽ പ്രതി ലഹരി വസ്തുക്കൾ കൈവശം വെച്ചതായും കച്ചവടം നടത്തിയിരുന്നതായുമാണ് വിവരം. യുവാവിന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 30.27 ഗ്രാം എംഡിഎംഎയും, 1.65…

