Headlines

പൊറോട്ട വിൽപ്പനയുടെ മറവിൽ നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടയിൽ

കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവന്നിരുന്ന യുവാവ് പോലീസ് പിടിയിൽ. സംഭവത്തിൽ ഫ്രാൻസിസ് റോഡ് പരപ്പിൽ പിപി ഹൗസിൽ കെ.ടി. അഫാമാണ്(24) അറസ്റ്റിലായത്. പൊറോട്ട വിൽപ്പനയുടെ മറവിൽ നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം നടത്തിയ സംഭവത്തിലാണ് പോലീസും ഡാൻസാഫ് സംഘവും യുവാവിനെ അറസ്റ്റ് ചെയ്തത്. വലിയ അളവിൽ പ്രതി ലഹരി വസ്തുക്കൾ കൈവശം വെച്ചതായും കച്ചവടം നടത്തിയിരുന്നതായുമാണ് വിവരം. യുവാവിന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 30.27 ഗ്രാം എംഡിഎംഎയും, 1.65…

Read More

എംഡിഎംഎയും കഞ്ചാവുവുമായി വെമ്പായം സ്വദേശിയായ യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സിവിയുടെ നേതൃത്വത്തിൽ വെമ്പായം നെടുവേലി ഭാഗത്ത് നടത്തിയ പരിശോധനയിൽ നെടുവേലി ഉതിരപ്പെട്ടി സ്വദേശി അസീം എന്നയാളെ .38 ഗ്രാം എംഡിഎംഎ, 4 ഗ്രാം കഞ്ചാവ് എന്നിവ സഹിതം പിടികൂടി.ഒരു എൻഡിപിഎസ് കേസ് എടുത്തു പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഗ്രേഡ് ബിജുകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ് , കിരൺ, ആദർശ്, ഷജിം വനിത സിവിൽ എക്സൈസ് ഓഫീസർ വീവ സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു

Read More

നേപ്പാൾ സ്വദേശിയും യുവതിയും പാലാരിവട്ടത്ത് നിന്നും പിടിയിൽ; എറണാകുളത്തെത്തിയത് എംഡിഎംഎ വിൽക്കാൻ

കൊച്ചി: നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഉയർന്ന അളവിൽ എംഡിഎംഎ എറണാകുളത്തെത്തിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും…

Read More

ഓണത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

കാസർകോട്: കാസർകോട്: ഓണത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി.കാസർകോട് കുമ്പളയിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷയെ പോലീസ് തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് മാരകമായ രാസലഹരി കണ്ടെത്തിയത്. ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശിയായ 42 വയസ്സുള്ള അബ്ദുൾ അസീസാണ് പോലീസിൻ്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ പോലീസ് കർശന…

Read More

യൂത്ത് ലീഗ് മുൻ നേതാവിനെ എംഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തു; 240 ഗ്രാം എംഡിഎംഎ പിടികൂടി

കാസർകോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുൻ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സാദിഖലി കൂമ്പാറ അറസ്റ്റിൽ. കാസർകോട് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം 240 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ ഖാദർ എന്നയാളെ ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സാദിഖലിയുടെ പങ്ക് വ്യക്തമായത്. വിവരമറിഞ്ഞ പോലീസ് സംഘം സാദിഖലിയുടെ വീട്ടിലെത്തിയെങ്കിലും, ഇയാൾ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട്, വയനാട് ലക്കിടിയിൽ നിന്ന് ബത്തേരി…

Read More

ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്. സഞ്ജു ഈ…

Read More

എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും പിടിയില്‍

കൊച്ചി : എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും കൊച്ചിയില്‍ പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്. ഐടി ജീവനക്കാരാണ് ഇരുവരും. ഇവിരില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.പള്ളിമുക്കിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇന്നലെ 20.55 ഗ്രാം വരുന്ന…

Read More

കൊച്ചിയിൽ ലഹരിവേട്ട, എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

കൊച്ചി : എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇരുവരും ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്.

Read More

കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച ഗർഭനിരോധന ഉറയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷാ ആണ് പിടിയിലായത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്

Read More

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ബിഹാർ സ്വദേശിനി പിടിയിൽ

തൃശൂർ : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ബിഹാർ സ്വദേശിനിയെ തൃശൂർ പൊലീസ് പിടികൂടി. സീമ സിൻഹയെയാണ് ഹരിയാണയിലെ ഗുരുഗ്രാമിലെ ആഫ്രിക്കൻ കോളനിയിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.എംഡിഎംഎ മൊത്തക്കച്ചവടക്കാരിയായ ഇവർ 10 ദിവസത്തിനുള്ളിൽ ഒരു കോടി രൂപയുടെ ലഹരി ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ 47 ഗ്രാം എംഡിഎംഎയുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായ ഫസൽ നിജിലിനെ പിന്തുടർന്നുള്ള അന്വേഷണമാണ് സീമയുടെ അറസ്റ്റിലേക്കു നയിച്ചത്. ഫസൽ നിജിലിന് എംഡിഎംഎ നൽകിയ ഇടപാടുകാരൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial