
മാവേലിക്കരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മാവേലിക്കര: മാവേലിക്കരയിൽ എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. ഹരിപ്പാട് മുട്ടം വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), ചേപ്പാട് എസ് ഹൗസിൽ സൂരജ് (24) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പോലിസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒൻപത് ഗ്രാം എംഡിഎംഎയും ഇവരുടെ പക്കൽനിന്നും കണ്ടെടുത്തിട്ടുണ്ട്. നിരവധി ലഹരി മരുന്ന് കേസുകളിലെയും അടിപിടി കേസിലെയും പ്രതിയാണ് യദു കൃഷ്ണൻ എന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു…