
കൊച്ചിയിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പിടിയിൽ
കൊച്ചി : കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്. ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കാണ് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. റേഞ്ച്…