Headlines

ഉത്തർപ്രദേശിൽ ബൈക്കിലെത്തിയ അക്രമികൾ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി

സീതാപൂർ: ഉത്തർപ്രദേശിൽ ബൈക്കിലെത്തിയ അക്രമികൾ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ലഖ്‌നൗ-ഡൽഹി ഹൈവേയിൽ പ്രാദേശിക പത്രപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്പായ് ആണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. ഉത്തർപ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകനായിരുന്നു രാഘവേന്ദ്ര. ആദ്യം അപകടമരണമായാണ് കരുതിയത്. എന്നാൽ ശരീരത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. അക്രമികൾ ബൈക്കിലെത്തി ഇയാളെ ഇടിച്ചിടുകയും തുടർന്ന് വെടിവെയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. തൊട്ടുപിന്നാലെ…

Read More

കാലിൽ ആണികൾ തറച്ച നിലയിൽ യുവതിയുടെ മൃതദേഹം, ദുരൂഹത; പീഡിപ്പിച്ച് കൊന്നതെന്ന് സംശയം

പട്‌ന : ബിഹാറില്‍ കാലില്‍ പത്തോളം ആണികള്‍ തറച്ചനിലയില്‍ യുവതിയുടെ മൃതശരീരം കണ്ടെത്തി. നളന്ദ ജില്ലയിലുള്ള ബഹദുര്‍പുര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയോടെയാണ് മൃതശരീരം കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മരണക്കാരണം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് പറയുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പീഡനത്തിന് ഇരയായോയെന്ന് സംശയിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.അതേസമയം, സ്ത്രീകള്‍ക്കെതിരായ ആക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരേ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സ്ത്രീകള്‍ക്ക്…

Read More

പ്രണയബന്ധത്തിൽ നിന്നും പിൻമാറിയില്ല; 19 കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസിൽ കീഴടങ്ങി

ആന്ധ്രാപ്രദേശ്: 19 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസില്‍ കീഴടങ്ങി. മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അനന്ത്പൂർ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഭരതി എന്ന പെണ്‍കുട്ടി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അതേസമയം ഭാരതി അഞ്ചുവര്‍ഷമായി ഹൈദരാബാദില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം ഭാരതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ബന്ധം…

Read More

വെഞ്ഞാറമൂട് കൂട്ടാക്കൊല കേസിലെ പ്രതി അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ 8 ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്….

Read More

4 മാസം പ്രായമുള്ള  കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

മുംബൈ: സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 40 വയസുകാരൻ കൊലപ്പെടുത്തിയത്. തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞു. ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുവേല ചെയ്യുകയാണ് കുട്ടിയുടെ അമ്മയായ ശൈലജ. നാലുമാസം മുമ്പാണ്…

Read More

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു

പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണ കുമാർ തന്റെ എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് വണ്ടാഴിയിലെ വീട്ടിലെത്തി സ്വയം വെടിയുതിർക്കുകയായിരുന്നു. കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു…

Read More

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍…

Read More

പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ കൊലവിളി ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. ‘ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’ – എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും മറ്റൊരു വിദ്യാർഥി പറയുന്നതും വോയ്സ് ചാറ്റിലുണ്ട്. അതിനിടെ സംഭവത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് വിദ്യാർഥികളെ…

Read More

മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു

        കൊല്ലം : മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളയാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അമ്പാടി അവിടെയെത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ അനുനയിപ്പിച്ച് പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും പോയ പ്രതി റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ചു. ഇയാളെ…

Read More

നാമക്കലിൽ 9–ാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ മരിച്ച സംഭവം; കൊലപാതകം സഹപാഠികൾ കസ്റ്റഡിയിൽ

ചെന്നൈ: നാമക്കലിൽ 9–ാം ക്ലാസുകാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. വിദ്യാർഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പരിക്കേറ്റാണ് 9–ാം ക്ലാസുകാരൻ മരിച്ചതെന്ന് പോലീസ് പറഞ്ഞു. രാശിപുരം എൽഐസി കോളനിയിലെ പ്രകാശ്, വനിത ദമ്പതികളുടെ മകൻ കവിൻരാജാണ് (14) മരിച്ചത്. ഇതേത്തുടർന്ന് സംഘർഷമുണ്ടാക്കിയ സംഘത്തിലെ വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് മരിച്ച കവിൻ രാജിന്റെ ബന്ധുക്കൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ വിദ്യാഭ്യാസ വകുപ്പും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial