Headlines

4 മാസം പ്രായമുള്ള  കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

മുംബൈ: സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 40 വയസുകാരൻ കൊലപ്പെടുത്തിയത്. തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞു. ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുവേല ചെയ്യുകയാണ് കുട്ടിയുടെ അമ്മയായ ശൈലജ. നാലുമാസം മുമ്പാണ്…

Read More

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു

പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണ കുമാർ തന്റെ എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് വണ്ടാഴിയിലെ വീട്ടിലെത്തി സ്വയം വെടിയുതിർക്കുകയായിരുന്നു. കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു…

Read More

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍…

Read More

പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ കൊലവിളി ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. ‘ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’ – എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും മറ്റൊരു വിദ്യാർഥി പറയുന്നതും വോയ്സ് ചാറ്റിലുണ്ട്. അതിനിടെ സംഭവത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് വിദ്യാർഥികളെ…

Read More

മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു

        കൊല്ലം : മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളയാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അമ്പാടി അവിടെയെത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ അനുനയിപ്പിച്ച് പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും പോയ പ്രതി റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ചു. ഇയാളെ…

Read More

നാമക്കലിൽ 9–ാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ മരിച്ച സംഭവം; കൊലപാതകം സഹപാഠികൾ കസ്റ്റഡിയിൽ

ചെന്നൈ: നാമക്കലിൽ 9–ാം ക്ലാസുകാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. വിദ്യാർഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പരിക്കേറ്റാണ് 9–ാം ക്ലാസുകാരൻ മരിച്ചതെന്ന് പോലീസ് പറഞ്ഞു. രാശിപുരം എൽഐസി കോളനിയിലെ പ്രകാശ്, വനിത ദമ്പതികളുടെ മകൻ കവിൻരാജാണ് (14) മരിച്ചത്. ഇതേത്തുടർന്ന് സംഘർഷമുണ്ടാക്കിയ സംഘത്തിലെ വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് മരിച്ച കവിൻ രാജിന്റെ ബന്ധുക്കൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ വിദ്യാഭ്യാസ വകുപ്പും…

Read More

വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായ വിഷ്ണുവിനെ പിടികൂടിയത്. കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അരിമ്പൂര്‍ വീട്ടില്‍ സേവ്യറുടെ (42) കൊപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി വിഷ്ണു ഒളിവില്‍ പോയിരുന്നു. കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ…

Read More

പീഡന ശ്രമം തടഞ്ഞ 5 വയസുകാരിയെ മരത്തടികൊണ്ട് അടിച്ചു കൊന്നു; 13കാരന്‍ പിടിയില്‍

ബിലാസ്പൂര്‍: പീഡന ശ്രമം തടഞ്ഞ 5 വയസുകാരിയെ മരത്തടികൊണ്ട് അടിച്ചു കൊന്ന 13 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അന്ന് തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർമാണം നടക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാട് യാത്രാമൊഴി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിച്ചു. മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍ എന്നിവരുടെ പാങ്ങോട് ജുമാ മസ്ജിദിലായിരുന്നു സംസ്‌കാരം. ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം…

Read More

ട്രോളി ബാഗിൽ കഷ്ണങ്ങളാക്കിയ മൃതദേഹവുമായി രണ്ടു സ്ത്രീകൾ പോലീസ് പിടിയിലായി

കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial