Headlines

സ്വത്ത്‌ നൽകാത്തതിന്റെ പേരിൽ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ്…

Read More

ഭർത്താവിനെ യുവതി വെടിവെച്ച് കൊന്നു

സ്‌ട്രാഫോർഡ്: ഭർത്താവിനെ യുവതി വെടിവെച്ച് കൊന്നു. മിസോറിയിലെ സ്ട്രാഫോർഡിലാണ് സംഭവം. ഡസ്റ്റിൻ റോബർട്ട്സ് എന്ന നാല്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ കാർലി റോബർട്ട്‌സിനെ (43) പിടികൂടിയതായി ഗ്രീൻ സിറ്റി ഷെരീഫ് ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡസ്റ്റിൻ റോബർട്ട്സിനെ യുവതി വെടിവച്ചു കൊലപ്പെടുത്തിയത്. ജനുവരി 28ന് പുലർച്ചെ 3:30 ഓടെയാണ് സ്‌ട്രാഫോർഡിലെ ഈസ്റ്റ് കേരളയിലെ 400 ബ്ലോക്കിലുള്ള വീട്ടിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഡസ്റ്റിൻ റോബർട്ട്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരിച്ചെത്തി…

Read More

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു സംഭവത്തില്‍ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി…

Read More

നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം…

Read More

കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. റായ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പോലീസ് സ്റ്റേഷൻ സമീപത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 24 കാരിയായ ലിംഗസഗുരു സ്വദേശി ഷിഫയാണ് കൊല്ലപ്പെട്ടത്. സിന്ധനൂർ ടൗണിലെ സ്വകാര്യ കോളജിലെ എംഎസ്‌സി വിദ്യാർഥിനിയായിരുന്നു ഷിഫ. സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം…

Read More

ട്രെയിനറും ബോക്സറുമായ  യുവാവിനെ സംഘംചേർന്ന് മർദിച്ചു കൊലപെടുത്തി

ചെന്നൈ: വീടിനു മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ജിം ട്രെയിനറും ബോക്സറുമായ 24 കാരനെ ഒൻപത് പേർ ചേർന്നാണ് മർദിച്ചത്. ചെന്നൈയിലെ ഐസ് ഹൗസ് ഭാഗത്ത് ധനുഷ് ആണ് മരിച്ചത്. ധനുഷിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന സുഹൃത്തിനും മർദ്ദനമേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ധനുഷിൻ്റെ വീടിനടുത്തായി തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ആക്രമണത്തിൻ്റെ കൃത്യമായ…

Read More

ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി

ജോധ്പൂർ: ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കു‌ട്ടികളെ കൊലപ്പെ‌ടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. കു‌‌‌ട്ടികളെ കാണാതായതിനെ തു‌ടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ന‌‌ടത്തിയ തെരച്ചിലിലാണ് ശ്യാമിന്റെ വാ‌‌ടക വീ‌ട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം…

Read More

തൃശൂരിലെ മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

തൃശൂര്‍: മെഡിക്കൽ റെപ്രസെന്റേറ്റീവ് പൂത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നതിന് തെളിവുകൾ. തമിഴ്നാട് മധുര സ്വദേശി 50 കാരനായ സെൽവകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽവകുമാറിന്‍റെ സുഹൃത്തുക്കളായ തൃശൂർ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22ന് ആണ് സെൽവകുമാറിനെ ശാന്തിനഗറിലെ വീട്ടിൽ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിൽ സെൽവകുമാറിന്‍റെ മരണം മർദ്ദനമേറ്റിട്ടാണെന്ന് കണ്ടെത്തിയിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മിൽ…

Read More

ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

       ബെംഗളൂരു നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. കാല്‍ക്കരെ തടാകത്തിന്റെ സമീപത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി മുതല്‍ കാണാതായ യുവതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു ബന്ധുക്കള്‍. ഇതിനിടെയാണ് കാല്‍ക്കരെ തടാകക്കരയില്‍ നിന്ന് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി….

Read More

ലഹരിയ്ക്കു അടിമയായ മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരണപെട്ടു

തിരുവനന്തപുരം: ലഹരിക്കടിമയായ മകൻ്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. ജനുവരി 15നാണ് ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വച്ചാണ് ഹരികുമാർ മരിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരിക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബൈക്ക് പകടത്തിൽ പരിക്കേറ്റതായാണ് ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഹരികുമാർ മരിക്കുകയായിരുന്നു. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial