Headlines

സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്. ഓറെബ്രോ നഗരത്തിലെ സ്കൂളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. കുടിയേറ്റക്കാരും 20 വയസ്സു പിന്നിട്ടവരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു

Read More

ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 56-കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേൽ വീട്ടിൽവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേൽ. ഒരുവർഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരിൽ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന…

Read More

അയോധ്യയിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ, 3 യുവാക്കൾ അറസ്റ്റിൽ

അയോധ്യ: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച മുതൽ അയോധ്യയിൽ പെൺകുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയായ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം…

Read More

കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ലഖ്‌നൗ: കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്‌മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ സ്ത്രീ മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കരകൗശല വിദഗ്ധനായ ഇയാള്‍ ഗ്രാമത്തിലെ വീടുകള്‍…

Read More

കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്തപവെച്ചാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. രാത്രി ഒരു മണിയോടെയാണ് ശ്യാമിന് അക്രമി സംഘത്തിന്റെ മർദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പാറംപുഴ സ്വദേശിയായ ഒരാൾ പൊലീസിന്റെ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

Read More

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ലളിത്തിന്റെ തലയ്ക്ക് അടിയേറ്റത്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

സ്വത്ത്‌ നൽകാത്തതിന്റെ പേരിൽ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ്…

Read More

ഭർത്താവിനെ യുവതി വെടിവെച്ച് കൊന്നു

സ്‌ട്രാഫോർഡ്: ഭർത്താവിനെ യുവതി വെടിവെച്ച് കൊന്നു. മിസോറിയിലെ സ്ട്രാഫോർഡിലാണ് സംഭവം. ഡസ്റ്റിൻ റോബർട്ട്സ് എന്ന നാല്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ കാർലി റോബർട്ട്‌സിനെ (43) പിടികൂടിയതായി ഗ്രീൻ സിറ്റി ഷെരീഫ് ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡസ്റ്റിൻ റോബർട്ട്സിനെ യുവതി വെടിവച്ചു കൊലപ്പെടുത്തിയത്. ജനുവരി 28ന് പുലർച്ചെ 3:30 ഓടെയാണ് സ്‌ട്രാഫോർഡിലെ ഈസ്റ്റ് കേരളയിലെ 400 ബ്ലോക്കിലുള്ള വീട്ടിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഡസ്റ്റിൻ റോബർട്ട്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരിച്ചെത്തി…

Read More

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു സംഭവത്തില്‍ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി…

Read More

നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial