Headlines

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കൽ ദേവസ്യ (76) യെയാണ് കൊലപ്പെടുത്തിയത്. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യയെ സഹോദരി പുത്രൻ കോടാലി കൊണ്ടു വെട്ടുകയും തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; കൊലപാതകം മുൻവൈരാഗ്യം കാരണം

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ…

Read More

തിരുവനന്തപുരം കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ അഖിലിനെ ഇന്നവോയിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിന് പിന്നിൽ

Read More

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ. : പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടർന്ന് കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം തകർന്നതാമ് കൊലയ്ക്ക് പ്രകോപനമായത്. വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണം കൊലക്കുശേഷം പ്രതി ആക്രമിച്ചതാണ്.കഴുത്ത് 75% മുറിഞ്ഞ് തൂങ്ങി. കൊലപാതകത്തിന്…

Read More

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

കോഴിക്കോട്: ബാലുശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 61കാരന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച്…

Read More

വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ന്യൂഡൽഹി: ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചു ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ്…

Read More

മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

മൂവാറ്റുപുഴ: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ,…

Read More

മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ

മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. നാമക്കൽ കൊസവംപട്ടി സ്വദേശി ഭഗവതിയാണ് അറസ്റ്റിലായത്. ഫ്രൈഡ് റൈസിൽ വിഷം ചേർത്താണ് മാതാവ് നദിയയെയും മുത്തച്ഛൻ ഷൺമുഖനാഥനെയും ഭഗവതി കൊലപ്പെടുത്തിയത്. പെൺസൗഹൃദങ്ങളെ മാതാവും മുത്തച്ഛനും ചോദ്യം ചെയ്തതാണ് ഭഗവതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. എൻജിനീയറിങ് വിദ്യാർത്ഥിയായ ഭഗവതിയ്ക്ക് കോളജിലും വീടിന് സമീപത്തുമെല്ലാം സ്ത്രീ സൗഹൃദങ്ങളുണ്ട്. ഇതിനെ ചൊല്ലി വീട്ടിൽ വഴക്കും പതിവായിരുന്നു. സമീപത്തെ ഇ സേവ കേന്ദ്രത്തിൽ താൽകാലിക ജോലി നോക്കിയിരുന്ന ഭഗവതി, 30നാണ്…

Read More

മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചു; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

റായ്പൂർ: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി പതിനാലുകാരി. ഛത്തീസ്ഗഡിലാണ് സംഭവം. സംഭവം നടക്കുമ്പോൾ കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ ജോലിക്ക് പോയിരുന്നതായി കസ്റ്റഡിയിലിരിക്കെ പെൺകുട്ടി പോലീസിനോട് പറഞ്ഞു. ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന സഹോദരന്‍റെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയത്. സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി കുളിച്ച് വസ്ത്രത്തിലെ രക്തക്കറ വൃത്തിയാക്കിയ…

Read More

മൂവാറ്റുപുഴയിൽ ഭർത്താവ് ഭാര്യയെ കൊന്നു; കിടപ്പ് രോഗിയായ കത്രിക്കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

ഇടുക്കി: മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. കഴുത്തറുത്ത് കണി ശേഷം ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial