Headlines

റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊന്നു; പ്രതി പിടിയില്‍

കുട്ടനാട്: നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി സഹാ അലിയാണ് പിടിയിലായത്. ചെങ്ങന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിനിയായ ഹാസിറയെ ബുധനാഴ്ച രാവിലെയാണ് റിസോർട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ കമ്മലുകൾ ബലമായി പറിച്ചെടുത്ത് കൊണ്ടുപോയതിനെത്തുടർന്ന് വലതുചെവി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗത്ത് അയനാസ് റിസോര്‍ട്ടിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്…

Read More

ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിൽ സംഘർഷം; ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റ് മരിച്ചു, 7 പേർക്ക് പരിക്ക്

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്. സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. ഫുട്മ്പോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമികളായ സഹോദരങ്ങൾ ഒട്ടേറെ കേസുകളിൽ പ്രതികളാണ്.

Read More

മോഹന്‍ലാലിനൊപ്പം ടിടിഇ വിനോദ് ചെയ്തത് അഞ്ച് ചിത്രങ്ങള്‍; ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അർപ്പിച്ചത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ചെറുപ്പം മുതൽക്കേ നടൻ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങൾക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിനോദ്…

Read More

കുടുംബ വഴക്ക് മലപ്പുറം വണ്ടൂരിൽ ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റതെന്നാണ് നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Read More

തൃശൂരിൽ ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ട് കൊന്നു

തൃശൂർ :ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂരിലാണ് സംഭവം. കൊല്ലം സ്വദേശി വിനോദ് ആണ് മരിച്ചത്. ഒഡിഷ സ്വദേശി രജനി കാന്താണ് പിടിയിലായത്. എറണാകുളം- പാട്‌ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. എസ് 11 കോച്ചിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്. ടിക്കറ്റ് ഇല്ലാത്തതു കാരണം ഇവർക്ക് പിഴ ഈടാക്കുന്നതുമായി…

Read More

കാസർഗോഡ് മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; ആക്രമിച്ചത് പൊലീസ് കേസെടുത്തതിന് പിന്നാലെ

കാസർഗോഡ് : കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. മകന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പുക്കുഞ്ഞിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഞായറാഴ്ച ഇരുമ്പുവടികൊണ്ട് പ്രമോദ് അപ്പുക്കുഞ്ഞിയെ മര്‍ദിച്ചിരുന്നു. ഈ ആക്രമണത്തിൽ സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെ പൊലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയെങ്കിലും…

Read More

സംശയം മൂലം ഭാര്യയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

തൃശൂർ: ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്. ഭാര്യ സന്ധ്യയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ പ്രതി ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കുകയായിരുന്നു. 2017 മെയ് മൂന്ന് രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ടോർച്ച് കൊണ്ട്…

Read More

തലസ്ഥാനത്തെ ഇരുപത്തിമൂന്നുകാരന്റെ കൊലപാതകം; അഞ്ചംഗ സംഘമെത്തിയ കാറിന്റെ ഉടമയുടെ അച്ഛൻ മരിച്ച നിലയിൽ

തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ ആണ് സംഘം വെട്ടിക്കൊന്നത്. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ച രാത്രി…

Read More

പറവൂരിൽ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് വയോധികൻ ജീവനൊടുക്കി

പറവൂർ: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരൻ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യൻ (67) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടർന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച്‌ വീടിന്റെ അകത്തുകടന്നതോടെയാണ് സെബാസ്റ്റ്യനെ…

Read More

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റിൽ

ഹൈദരാബാദ്: വീട്ടിൽ ആളില്ലാത്ത നേരത്ത് ആൺസുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്മയായ ജങ്കമ്മയാണ് അറസ്റ്റിലായത്.ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെൺകുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു.തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തിൽ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊന്നത്. ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനോട് പറഞ്ഞത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്. ഭാർഗവിക്ക് വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു കുടുംബം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial