
ഭാര്യയെ കൊലപ്പെടുത്തി മരണം വാഹനാപകടമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: കൊലപാതകം മറച്ചുവെക്കാൻ ഭാര്യയെ കൊലപ്പെടുത്തി മരണം വാഹനാപകടമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോർ സ്വദേശി പ്രദീപ് ഗുർജാർ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 12 ന് മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമായി പൊലീസ് വിലയിരുത്തിയെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ഭർത്താവ് പ്രദീപ് ഗുർജാർ ഭാര്യ പൂജയെ (25) മരിക്കുന്നതിന് മുമ്പ് മർദ്ദിച്ചിരുന്നുവെന്ന് തെളിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് ബന്ധുക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു….